'എസ്എൻഡിപി ബിജെപിയിലേക്ക് റിക്രൂട്ട്മെൻറ് നടത്തുന്നു, ബിഡിജെഎസ് ഏജൻസി'; എം വി ഗോവിന്ദൻ

എസ്എൻഡിപി യോഗത്തെ വീണ്ടും വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിഡിജെഎസ് ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് ഏജൻസിയിയായി പ്രവത്തിക്കുകയാണെന്നും എസ്എൻഡിപി നേതൃത്വം അതിനെ പ്രോത്സാഹിപ്പിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സ്വത്വ രാഷ്ട്രീയം വളർത്തി മുതലെടുപ്പ് നടത്തുകയാണ് എസ്എൻഡിപി എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എസ്എൻഡിപിയിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണ്. സ്വത്വ രാഷ്ട്രീയം വളർത്തി മുതലെടുപ്പ് നടക്കുകയാണ്. ചാതുർവർണ്യത്തിൽ ഉൾപ്പെടാത്തവരാണ് എസ്എൻഡിപി എന്നാൽ ചാതുർവർണ്യം കൊണ്ടുവരണമെന്നത് ബിജെപിയുടെ അജണ്ടയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

വർഗ ബഹുജന സംഘടനകളുടെ ആകെ അംഗത്വം കൂട്ടിയാൽ നമുക്ക് കിട്ടിയ വോട്ടിനെക്കാൾ കൂടുതലാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. സംഘടനാ ദൗർബല്യമാണ് ഇത് കാണിക്കുന്നത്. ഒരാരുത്തരും ഓരോ ഇടത്ത് ഓരോ നിലപാടാണ് സ്വീകരിക്കുന്നത്. മുതലാളിത്ത സമൂഹത്തിൽ വിരുദ്ധ ആശയങ്ങൾ നമ്മളിലേക്ക് നുഴഞ്ഞു കയറാം. ഇതിനെ പ്രതിരോധിച്ചേ മതിയാകൂ എന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷ അജണ്ടയെന്നും ഇതിനെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഇതേ പ്രചരണം കേരളത്തിലും നടന്നു. ആദ്യമായി കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസ്സിൻ്റെ ചെലവിലാണ്. ഇത് തന്നെയാണ് തൃശൂരും നടന്നത്. ക്രൈസ്തവ ഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ കോൺഗ്രസ് വോട്ട് ബിജെപിക്ക് പോയി എന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വർഗീയ ശക്തികൾ യുഡിഎഫിന്റെ സഖ്യകക്ഷിയായി എന്നും ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചു എന്നും ഇതാണ് യുഡിഎഫിന്റെ വിജയത്തിന് കാരണമായതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുസ്ലിം ലീഗിനെ നയിക്കുന്ന ആശയ അടിത്തറ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിൻ്റേതുമായി മാറി. വർഗീയ ശക്തികളോട് ചേരാൻ മുസ്ലിംലീഗിന് മടിയുണ്ടായില്ല. ലീഗ് പ്രവർത്തകരെ നയിച്ചത് ജമാഅ ഇസ്ലാമിയുടെ ആശയമാണെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ