സ്കൂ​ളി​ൽ നിന്ന് നൽകിയ അ​യ​ൺ ഗു​ളി​ക​ക​ൾ അ​മി​ത​മാ​യി ക​ഴി​ച്ചു; കൊല്ലത്ത് ആ​റ് കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

അ​മി​ത​മാ​യി അ​യ​ൺ ഗു​ളി​ക​ക​ൾ ക​ഴി​ച്ച ആ​റ് വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി മി​ലാ​ദേ ഷെ​രീ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

ആ​രോ​ഗ്യ​വ​കു​പ്പ് സ്കൂ​ൾ വ​ഴി വി​ത​ര​ണം ചെ​യ്ത ഗു​ളി​ക​ക​ളാ​ണ് കു​ട്ടി​ക​ൾ അ​മി​ത​മാ​യി ക​ഴി​ച്ച​ത്. വീ​ട്ടി​ൽ​കൊ​ണ്ടു​പോ​കാ​ൻ കു​ട്ടി​ക​ളു​ടെ കൈ​വ​ശം സ്കൂ​ൾ അ​ധി​കൃ​ത​ർ ഗു​ളി​ക​ക​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്കൂ​ളി​ൽ വ​ച്ച് ത​ന്നെ ആ​റ് കു​ട്ടി​ക​ൾ ഗു​ളി​ക​ക​ൾ ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

ഗു​ളി​ക ആ​ദ്യം ക​ഴി​ച്ച​പ്പോ​ൾ മ​ധു​രം തോ​ന്നി​യ​തി​നാ​ൽ വീ​ണ്ടും ക​ഴി​ച്ചു​വെ​ന്നും സ​ഹ​പാ​ഠി​ക​ളു​ടെ ഗു​ളി​ക കൂ​ടി ചി​ല​ർ വാ​ങ്ങി ക​ഴി​ച്ചു​വെ​ന്നു​മാ​ണ് വി​വ​രം. 20 ഗു​ളി​ക വ​രെ ചി​കി​ത്സ​യി​ലു​ള്ള ചി​ല കു​ട്ടി​ക​ൾ ക​ഴി​ച്ചു​വെ​ന്നും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നാ​ല് കു​ട്ടി​ക​ൾ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ര​ണ്ട് പേ​ർ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ട് കു​ട്ടി​ക​ളു​ടെ വ​യ​ർ ക​ഴു​കി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest Stories

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച