സില്‍വര്‍ ലൈന്‍ പ്രതിഷേധം; മൂന്ന് ജില്ലകളിലെ സര്‍വേ നിര്‍ത്തി

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം ശക്തമായതോടെ മൂന്ന് ജില്ലകളിലെ സര്‍വ നടപടികള്‍ താല്‍കാലികമായി നിര്‍ത്തി വച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സാമൂഹിക ആഘാത പഠനമാണ് താല്‍കാലികമായി നിര്‍ത്തുന്നത്. സര്‍വേ നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് റവന്യൂ വകുപ്പിനെ തീരുമാനം അറിയിച്ചു.

എറണാകുളം ജില്ലയില്‍ സാമൂഹിക ആഘാത പഠനം നടത്താനെത്തിയ സംഘത്തിന് നേരെ കടുത്ത പ്രതിഷേധമാണ് നടന്നത്. എളവൂര്‍ പുളിയനത്ത് സര്‍വേയ്‌ക്കെത്തിയ ആദ്യ ദിവസം തന്നെ ജനകീയ പ്രക്ഷോഭം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ക്ക് തിരികെ പോകേണ്ടി വന്നു. സമരസമിതിയും നാട്ടുകാരും സംയുക്തമായാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.

ജനങ്ങളുടെ നിസ്സഹകരണത്തിനിടെ സര്‍വേ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നാണ് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് വ്യക്തമാക്കിയത്. പദ്ധതി ബാധിത പ്രദേശങ്ങളിലെ ജനങ്ങളോട് വിവരങ്ങള്‍ തേടി സര്‍വേ നടത്താന്‍ കഴിയുന്ന സാഹചര്യമല്ല.

എതിര്‍പ്പ് ശക്തമായതിനാല്‍ പഠനം തുടരുക അപ്രായോഗികമാണ്. ഇതോടെയാണ് എറണാകുളം ജില്ലാ കളക്ടര്‍ മുഖാന്തരം റവന്യൂ വകുപ്പിനെ തീരുമാനം അറിയിച്ചത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം