'സില്‍വര്‍ ലൈന്‍ പദ്ധതി വന്‍തോതിലുളള കുടിയൊഴിപ്പിക്കലും പാരിസ്ഥിതികാഘാതവും സൃഷ്ടിക്കും, ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകും'; കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ എല്‍ഡിഎഫ് സര്‍ക്കാര്‍

സില്‍വര്‍ ലൈന്‍ പദ്ധതി വന്‍തോതിലുളള കുടിയൊഴിപ്പിക്കലും പാരിസ്ഥിതികാഘാതവും സൃഷ്ടിക്കുമെന്ന് സമ്മതിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയിട്ടുള്ളത്. പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുത്താല്‍ ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകുമെന്നും പറയുന്നു.

സില്‍വര്‍ ലൈനിന് പകരം റാപ്പിഡ് റെയില്‍ സിസ്റ്റം നടപ്പിലാക്കാന്‍ സാധ്യതാ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദോഷഫലങ്ങളെ കുറിച്ച് പറയുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി വന്നാല്‍ സംഭവിക്കാവുന്ന ദൂഷ്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ടില്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. വലിയ തോതിലുളള കുടിയൊഴിപ്പിക്കല്‍ വേണ്ടി വരും, ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകുമെന്നും റിപ്പോർട്ടിലുണ്ട്.

പദ്ധതി 10000 കുടുംബങ്ങളെ ബാധിക്കും, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ വലിയ ആഘാതമുണ്ടാക്കും, റെയില്‍വെയില്‍ നിന്നുളള എതിര്‍പ്പ്, പൊതജനങ്ങളുടെ എതിര്‍പ്പ് എന്നിവയാണ് സില്‍വര്‍ ലൈന്‍ പദ്ധതിമൂലം സംഭവിക്കുന്ന ദോഷവശങ്ങളെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കെറെയില്‍ കണക്കാക്കിയ ചെലവ് 63940 കോടിയാണെങ്കിലും നീതി ആയോഗിന്റെ കണക്കില്‍ ചെലവ് 1.26ലക്ഷം കോടിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Latest Stories

'അമ്മ'യിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു; കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ

'പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ'; മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ജോത്സ്യനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ച സംഭവം; വിജയ്‌യുടെ നീക്കത്തിനെതിരെ ഹര്‍ജി

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പരീക്ഷ റദ്ദാക്കിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണം: ജോസ് കെ മാണി

മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ 17 വർഷം വെറുതെ കളഞ്ഞു, ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു: മീര വാസുദേവൻ

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പോലും വൈകുന്ന പാർട്ടി: കേരളത്തിൽ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം

വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് വമ്പൻ വിജയം; 144 എംഎൽഎമാരുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിച്ച് വിജയ് സർക്കാർ

'കെ സി വേണുഗോപാൽ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ ജനങ്ങൾക്ക് സ്വീകാര്യനല്ല'; രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിലും കോഴിക്കോട്ടും പോസ്റ്ററുകൾ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഡൽഹിയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ

'മിന്നല്‍ മാജിക്ക്' ഈ മാസം വിപണിയിലെത്തും; വില 400 രൂപ