സിദ്ധാർത്ഥന്റെ മരണം: കേസ് ഏറ്റെടുത്ത് മൂന്നാം നാൾ എഫ്‌ഐആർ; ആകെ 21 പ്രതികൾ

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. കേസ് ഏറ്റെടുത്ത് മൂന്നാം നാളാണ് സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. കേസിൽ ആകെ 21 പ്രതികളാണ് കേസിലുള്ളത്.

മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സിബിഐ എഫ്ഐആ‌ർ സമർപ്പിച്ചത്. കൊലപാതകം അടക്കമുള്ള വകുപ്പുകൾ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിന്‍റെ പുരോഗതി അനുസരിച്ചാകും വകുപ്പുകൾ കൂട്ടിച്ചേർക്കുക. സിബിഐ ഡൽഹി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്. സത്യപാല്‍ യാദവ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

ആകെ 21 പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. മുഹമ്മദ് ഡാനിഷ്, റഹാന്‍ ബിനോയ്, ആകാശ് എസ്.ഡി, അഭിഷേക് എസ്, ശ്രീഹരി ആര്‍.ഡി, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ് ജോഷ്വാ തണ്ണിക്കോട്, അഖില്‍ കെ, കാശിനാഥന്‍ ആര്‍, അമീന്‍ അക്ബര്‍ അലി, അരുണ്‍ കെ, സിന്‍ജോ ജോണ്‍സണ്‍, ആസിഫ് ഖാന്‍, അമില്‍ ഇഹ്‌സാന്‍, അജയ് ജെ, അല്‍ത്താഫ് എ, സൗദ് റിസാല്‍ ഇ.കെ, ആദിത്യന്‍ വി, നസീഫ് വി, അഭി എ, പേര് രേഖപ്പെടുത്താത്ത ഒരാള്‍ എന്നിവരാണ് പ്രതികള്‍.

മാർച്ച് 5 നായിരുന്നു സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം വിജ്‌ഞാപനമിറക്കിയത്. വിജ്‌ഞാപനം പുറപ്പെടുവിക്കാൻ എത്രയും വേഗം നടപടി വേണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിൽ എത്തുകയും തുടർന്ന്  കണ്ണൂരിലെത്തിയ സംഘം അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് കേസിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ എഫ്ഐആ‌ർ സമർപ്പിച്ചിരിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി