ശുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി

മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്. പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി. തലശേരി സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ആണ് ഹർജി തള്ളിയത്.

കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. ഹർജി തള്ളിയതോടെ ജൂൺ 16 മുതൽ ജൂലൈ രണ്ടു വരെ തലശേരി അഡീഷണൽ സെഷൻസ് കോടതി മൂന്നിൽ തന്നെ വിചാരണ തുടരും. വിചാരണാവേളയിൽ പ്രോസിക്യൂഷന് അനുകൂലമായി കോടതി പെരുമാറുന്നുവെന്ന ആരോപണമായിരുന്നു പ്രതിഭാഗം ഹർജിയിൽ ആരോപിച്ചിരുന്നത്.

സാക്ഷികളുടെ വിസ്താരം നടക്കുമ്പോൾ കോടതി അനാവശ്യമായി ഇടപെടുന്നു എന്നടക്കമുള്ള കാര്യങ്ങൾ ഹർജിയിൽ ഉന്നിയിച്ചിരുന്നു. ആദ്യം ഹർജി പരിഗണിക്കവെ, സത്യവാങ്മൂലം സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയിരുന്നു. തുടർന്ന് പ്രതിഭാഗം സത്യവാങ്മൂലം ഉൾപ്പെടുത്തി ഹർജി സമർപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹർജിയിന്മേൽ വാദം കേട്ട കോടതി ആണ് ഇപ്പോൾ വിധി പറഞ്ഞത്.

Latest Stories

'പാറ്റകള്‍' കയ്യേറിയ തലസ്ഥാനം; ഡല്‍ഹി നിരത്തുകളില്‍ പ്രതിഷേധമുയര്‍ത്തി ക്രോക്രോച് ജനതാ പാര്‍ട്ടി; ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യം

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു

കൃത്രിമ ബുദ്ധിയും പ്രകൃതിയുടെ ഭാവിയും; ഈ പരിസ്ഥിതി ദിനത്തില്‍ ചിന്തിക്കേണ്ടി വന്ന ഒരു പുതിയ പ്രതിസന്ധി

'ധവളപത്രം തയ്യാറാക്കിയത് നവലിബറൽ കോർപറേറ്റ് സാമ്പത്തിക യുക്തിക്കനുസരിച്ച്, കേന്ദ്രവും കേരളവും ഭരിക്കുന്നത് വ്യത്യസ്ത പാർട്ടികളാണെങ്കിലും പിന്തുടരുന്നത് ഒരേ നയം'; മുഹമ്മദ് റിയാസ്

തമിഴ്നാട്ടിലെ 717 ടാസ്മാക് ഔട്ട്ലറ്റുകൾക്ക് പൂട്ടിട്ട് വിജയ് സർക്കാർ

'വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല, പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം'; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

സിഎംആർഎൽ-എക്‌സാലോജിക് കേസ്: മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ ഇഡി; വരും ദിവസങ്ങളിൽ വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും

'കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷം, കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു'; ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍

മലപ്പുറത്ത് തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; പത്ത് പേർക്ക് പരിക്ക്

2027 ഏകദിന ലോകകപ്പിൽ വിരാട് കോഹ്ലി ടീമിൽ ഉണ്ടാകും, പക്ഷെ രോഹിതിന്റെ കാര്യത്തിൽ ഉറപ്പില്ല: സാബ കരീം