നമ്മുടെ നിയമങ്ങളില്‍ മാറ്റം വരണം; പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിനെതിരെ ഷഹബാസിന്റെ പിതാവ് കോടതിയില്‍

കോഴിക്കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയില്‍. പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പിതാവ് മുഹമ്മദ് ഇഖ്ബാല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണെന്നും മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.

ക്രൂരമായി കൊല ചെയ്തിട്ടും പ്രതികള്‍ പരീക്ഷ എഴുതാന്‍ പോയി. ചെറിയ ശിക്ഷ പോലും അവര്‍ക്ക് ലഭിച്ചില്ല. തന്റെ കുട്ടിയും പരീക്ഷ എഴുതാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായിരുന്നു. ഒരു രക്ഷിതാവെന്ന നിലയില്‍ തനിക്കും കുടുംബത്തിനും മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ നിയമങ്ങളില്‍ ചെറിയ മാറ്റം വരണം. കുറ്റം ചെയ്താല്‍ ഇതുപോലെ ശിക്ഷിക്കപ്പെടും എന്ന പേടി കുട്ടികള്‍ക്ക് വേണം. പ്രതികള്‍ കുറ്റക്കാരാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. കുട്ടികള്‍ തെറ്റിലേക്ക് പേകാതിരിക്കാന്‍ ഇത് പ്രരണയാകണമെന്നും മറ്റൊരു രക്ഷിതാവിന് ഇങ്ങനെ ഒരു വേദന ഉണ്ടാകരുതെന്നും കോടതിയെ വിശ്വസിക്കുകയാണെന്നും ഇഖ്ബാല്‍ പറഞ്ഞു.

Latest Stories

മഞ്ജുവിന്റെ അച്ഛന്‍ അന്ന് ചാന്‍സ് ചോദിച്ച് സെറ്റില്‍ വന്നു, കണ്ണൊക്കെ നീട്ടി വരച്ച കൊച്ച് മഞ്ജുവിന്റെ ചിത്രവുമായി..; ഉര്‍വശിയുടെ വെളിപ്പെടുത്തല്‍

1931 ന് ശേഷം ഇത് ആദ്യം, ജാതി കണക്കെടുപ്പ് നടത്താൻ കേന്ദ്രം; സെൻസസ് വിജ്ഞാപനം പുറത്തിറക്കി, സെൻസസ് 2027ൽ

നാല് ഓവറിൽ ഇത്രയും വഴങ്ങാൻ പറ്റുമോ സക്കീർ ഭായിക്ക്, ബട്ട് ഐ കാൻ, ടി20 അരങ്ങേറ്റത്തിൽ അയർലൻഡ് താരം വിട്ടുകൊടുത്തത് റെക്കോ‍ഡ് റൺസ്

നിലമ്പൂരില്‍ കൊട്ടിക്കലാശം നാളെ; വ്യാഴാഴ്ച വോട്ടെടുപ്പ്, ആവേശത്തിൽ സ്ഥാനാർത്ഥികൾ

പിടിച്ചു നില്‍ക്കാനാവാതെ കമല്‍ ഹാസന്‍, 'തഗ് ലൈഫിന്റെ' പ്രദര്‍ശനം അവസാനിപ്പിച്ചു; ഒടിടി തുക വെട്ടിക്കുറക്കും, നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി തിയേറ്ററുടമകള്‍

കർഷകർ അപകടത്തിൽ, മാരക കീടനാശിനി തുടർന്നും ഉപയോഗിക്കാൻ ഇന്ത്യ

INDIAN CRICKET: ഗിൽ അല്ല, രോഹിത് ശർമ്മയ്ക്ക് പകരക്കാരൻ ഇനി ആ സൂപ്പർതാരം, ഹിറ്റ്മാന്റെ സ്ഥാനത്ത് ഇപ്പോൾ‌ താനാണെന്ന് പറഞ്ഞ് യുവതാരം

കേരള ഡിജിപി പട്ടികയിലെ രണ്ടാമനെ സുപ്രധാന പദവിയില്‍ നിയമിച്ച് പ്രധാനമന്ത്രി; രവാഡ ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റിലെ 'സെക്രട്ടറി-സെക്യൂരിറ്റി'; മോദിയുടെ എസ്പിജിയുടെ ചുമതലയും

ഇന്ത്യക്കാര്‍ ഉടന്‍ ടെഹ്‌റാന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം; ടെഹ്‌റാന്‍ ആക്രമിക്കുമെന്ന ഇസ്രയേല്‍ മുന്നറിയിപ്പില്‍ നടപടി; വ്യോമാതിര്‍ത്തി അടച്ചു, കരമാര്‍ഗം മടങ്ങാമെന്ന് ഇറാന്‍; ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സഹകരിക്കും

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; കേരളത്തിൽ ഏഴ് മരണം, രാജ്യത്ത് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്