ഷാജും ഇബ്രാഹിമും തമിഴ്‌നാട്ടില്‍; പോയത് ഫോണില്‍ നിന്ന് നഷ്ടപ്പെട്ട വീഡിയോ തിരിച്ചെടുക്കാന്‍, നാളെ മാധ്യമങ്ങള്‍ക്ക് നല്‍കും

സര്‍ക്കാരിന്റെ ഇടനിലക്കാര്‍ ആണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജി കിരണും സുഹൃത്ത് ഇബ്രാഹിമും ഇന്നലെ രാത്രി തമിഴ്‌നാട്ടില്‍ എത്തി. സ്വപ്‌ന സുരേഷുമായി ചര്‍ച്ച നടത്തിയതിന്റെ വീഡിയോ ഫോണില്‍ നിന്ന് നഷ്ടപ്പെട്ടുവെന്നും അത് തിരിച്ചെടുക്കാനാണ് തമിഴ്‌നാട്ടിലേക്ക് വന്നിരിക്കുന്നതെന്നും ഇബ്രാഹിം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നാളെ കൊച്ചിയിലേക്ക് തിരികെ എത്തും. വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ഇബ്രാഹിം പറഞ്ഞു. അറസ്റ്റില്‍ ഭയമില്ലെന്നും അയാള്‍ വ്യക്തമാക്കി. അതേസമയം ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് പുറത്ത് വിട്ടിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം കടത്തിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. രഹസ്യമൊഴി പിന്‍വലിക്കാന്‍ എഡിജിപി അജിത് കുമാറിന്റെ ഇടപെടലുകള്‍ നടത്തിയെന്നും സ്വപ്ന പരാമര്‍ശിച്ചിരുന്നു.

ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാറിനെ മാറ്റി. ഐ ജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല. അജിത്കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പിനു നിര്‍ദ്ദേശം നല്‍കിയത്. ഗൂഢാലോചനാ കേസില്‍ കരുതലോടെ നടപടി എടുക്കാനാണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെയാണ് ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിട്ടത്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണം പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിട്ടത്.

Latest Stories

നടിമാര്‍ക്ക് ഇത്രയും ക്ഷാമമുണ്ടോ? എന്തിന് തമന്നയെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കി; നടിക്കെതിരെ പ്രതിഷേധം

GT VS LSG: കിട്ടിയോ ഇല്ല ചോദിച്ച് മേടിച്ചു, മുഹമ്മദ് സിറാജിനെ കണ്ടം വഴിയോടിച്ച് നിക്കോളാസ് പൂരൻ; വീഡിയോ കാണാം

റീല്‍സ് ഇടല്‍ തുടരും, അരു പറഞ്ഞാലും അവസാനിപ്പിക്കില്ല; ദേശീയ പാതയില്‍ കേരളത്തിന്റെ റോള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്; നിലപാട് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മൺസൂൺ രണ്ട് ദിവസത്തിനുള്ളിൽ

നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം..; നാഷണല്‍ ക്രഷ് വിശേഷണം വിനയായോ? നടി കയാദുവിന് പിന്നാലെ ഇഡി

ദേശീയ പാതയുടെ തകർച്ച; അടിയന്തര യോ​ഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി, വിദഗ്ധരുമായി വിഷയം അവലോകനം ചെയ്യും

ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; നടിയുടെ പരാതിയില്‍ കന്നഡ താരം അറസ്റ്റില്‍

വിദ്യാഭ്യാസ വകുപ്പിലെ 65 അധ്യാപകരും 12 അനധ്യാപകരും പോക്സോ കേസുകളില്‍ പ്രതി; കേസുകളില്‍ ദ്രുതഗതിയില്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

LSG VS GT: ഇതെന്ത് മറിമായം, ഇവന്റെ ബാറ്റിൽ നിന്ന് സിക്സ് ഒക്കെ പോകുന്നുണ്ടല്ലോ; ഗുജറാത്തിനെതിരെ ഫിനിഷർ റോളിൽ പന്ത്

IPL 2025: റിഷഭ് പന്തിനെ ലഖ്‌നൗ പുറത്താക്കും, ഒടുവില്‍ എല്ലാത്തിനും മറുപടിയുമായി താരം, ഇത് തീരെ പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍