'പ്രത്യയശാസ്ത്രം കാറ്റിൽപ്പറത്തി, ജനം കൈവിട്ടപ്പോൾ ഭക്തരെ കൂട്ടുപിടിക്കുന്നു'; അയ്യപ്പ സംഗമത്തിനെതിരെ ഷാഫി പറമ്പിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ അയ്യപ്പസംഗമം രാഷ്ട്രീയകാപട്യമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറും വടകര എംപിയുമായ ഷാഫി പറമ്പിൽ. ഭരണം നിലനിർത്താൻ സംസ്ഥാനത്ത് സിപിഐഎം പ്രത്യയശാസ്ത്രം കാറ്റിൽപ്പറത്തിയെന്നും ഷാഫി കുറ്റപ്പെടുത്തി. ജനം കൈവിട്ടപ്പോൾ ഭക്തരെ കൂട്ടുപിടിക്കുകയാണ് ലക്ഷ്യമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കൂത്തുപറമ്പ് മണ്ഡലത്തിൽ യുഡിഎഫ് നിയോജക മണ്ഡലം നടത്തിയ ജനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി. കൂത്തുപറമ്പിലെ വികസന മുരടിപ്പിനെതിരെയാണ് ജനമുന്നേറ്റം നടത്തുന്നത്. പാനൂർ താലൂക്ക് ആശുപത്രി സർക്കാർ കടലാസിലൊതുക്കിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

യുഡിഎഫ് മണ്ഡലം ചെയർമാൻ പി പി എ സലാം അധ്യക്ഷത വഹിച്ചു. പി കെ ഷാഹുൽ ഹമീദ്, കെ പി സാജു, വി സുരേന്ദ്രൻ, നഗരസഭാധ്യക്ഷൻ കെ പി ഹാഷിം, കാട്ടൂർ മഹമൂദ്, സി കെ സഹജൻ എന്നിവർ സംസാരിച്ചു. പൊലീസ് സ്റ്റേഷൻ പരിസത്തുനിന്നാരംഭിച്ച ജാഥ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'