'മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് സംഘം അഞ്ച് വർഷമായി പ്രവർത്തിക്കുന്നു, സംഘം സജീവമായത് കോവിഡിന് ശേഷം'; പൊലീസ്

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് സംഘം അഞ്ച് വർഷമായി പ്രവർത്തിക്കുന്നെന്ന് പൊലീസ്. കോവിഡിന് ശേഷമാണ് സംഘം സജീവമായത്. യുവതികളുടെ വീട്ടിലടക്കം പോയി തെറ്റിദ്ധരിപ്പിച്ച് വിദേശത്തേക്ക് കടത്തിയത് ശ്രീകുമാർ ബിലാൽ ആണെന്നും പൊലീസ് കണ്ടെത്തി. ശ്രീകുമാർ എന്ന ബിലാൽ – സിന്ധു, ഇവർ രണ്ടുപേരുമാണ് ദുബായ് കേന്ദ്രികരിച്ച് നടക്കുന്ന സെക്സ് റാക്കറ്റിന്റെ കേരളത്തിലെ പ്രധാന കണ്ണികൾ. ബിലാൽ – സിന്ധു എന്നിവർ ദുബയിൽ വെച്ച് പരിചയപെടുന്നത് കോവിഡിന് ശേഷമാണ്. പിന്നാലെയാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിൽ യുവതികളെ വിദേശത്തേക്ക് എത്തിക്കുന്ന ചതിക്കുഴിവെട്ടിയത്. യുവതികളെ വിളിക്കുന്നതിന്‌ വേണ്ടി മാത്രം നിരവധി സിം കാർഡുകളാണ് ബിലാൽ ഉപയോഗിച്ചിരുന്നത്. ഇയാളുടെ നിരവധി ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തിയുണ്ട്. അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. റിമാൻഡിൽ കഴിയുന്ന പ്രധാന പ്രതികളായ സിന്ധു, ബിലാൽ, അലീന എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. അടുത്ത ആഴ്ച്ച ആദ്യം കസ്റ്റഡി അപേക്ഷ നൽകും.

Latest Stories

‘കോക്ക്‌റോച്ചുകൾ’ മുതൽ ഡിജിറ്റൽ കലാപം വരെ: ഇന്ത്യയിലെ Gen Z രാഷ്ട്രീയത്തിന്റെ പുതിയ മുഖമായി മാറുന്ന Cockroach Janta Party

'ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു, എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി'; ടിനി ടോമിനെതിരെ ആരോപണവുമായി നടി അൻസിബ

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

'അഭിനയത്തിൽ തന്നെ തുടരാനാണ് താല്പര്യം'; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ ജഗദീഷ്

പോലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും; ലഹരിക്കെതിരേ ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചു : രമേശ് ചെന്നിത്തല

'രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം'; കോക്രോച്ച് മുവ്മെന്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും ലക്ഷ്യം വെച്ചെന്ന് രാജീവ് ചന്ദ്രശേഖർ

കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു; ബാക്കപ്പ് ഇൻസ്റ്റാഗ്രാം അക്കൗണ്ടും നീക്കം ചെയ്തു

ഉപ്പ് തവിട്ടുനിറമാകുമ്പോൾ, കാലാവസ്ഥാ പ്രതിസന്ധിയിൽ തകർന്നുപോകുന്ന കച്ചിന്റെ ഉപ്പുസാമ്രാജ്യം

ഇവാങ്ക ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഐആർജിസിയുടെ പരിശീലനം നേടിയ ഭീകരൻ ലക്ഷ്യമിട്ടതായി റിപ്പോർട്ട്

'വീടിനായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ പ്രതീക്ഷകളെയാകെ തച്ചുതകര്‍ക്കുന്ന നടപടി'; ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എം വി ഗോവിന്ദൻ