രണ്ടാമത്തെ ബൽസത്സംഗ കേസിൽ രാഹുലിന് തിരിച്ചടി. കേസിൽ അറസ്റ്റ് തടഞ്ഞില്ല. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഇതോടെ ഒളിവിൽ തുടരുന്ന എസ്ഐടിക്ക് രാഹുലിനെ കണ്ടെത്താനായാൽ അറസ്റ്റ് ചെയ്യാനാകും. ഒന്നാമത്തെ ബലാത്സംഗ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് രാഹുൽ തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച്ച കോടതി വീണ്ടും കേസ് പരിഗണിക്കും. കേസിൽ പ്രോസിക്യൂഷന്റെ നിലപാട് കോടതി തേടി.
ബെംഗളുരുവിൽ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയെ വിവാദവാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് രാഹുലിനെതിരായ രണ്ടാമത്തെ കേസ്. ബെംഗളൂരു സ്വദേശിയായ യുവതി കെപിസിസിക്കു നൽകിയ പരാതി പിന്നീടു ഡിജിപിക്കു കൈമാറിയതിൻ്റെ അടിസ്‌ഥാനത്തിലാണ് പൊലീസ് ബലാത്സംഗക്കേസ് എടുത്തത്. അവധിക്കു നാട്ടിൽ എത്തിയപ്പോൾ വിവാഹവാഗ്‌ദാനം നൽകി ഹോംസ്‌റ്റേയിൽ എത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇമെയിലിൽ അയച്ച പരാതിയിൽ യുവതിയുടെ പേരുണ്ടായിരുന്നില്ല. തുടർന്ന് ഇവരെ ബന്ധപ്പെട്ട പൊലീസ് അടുത്തു തന്നെ ഇവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ്.
എന്നാൽ ഇതുവരെയും പരാതിക്കാരി ആരാണെന്നോ ഒന്നും തുടങ്ങിയ കൃത്യമായ വിവരങ്ങൾ ഇല്ല. ഈ സാഹചര്യത്തിൽ ഇതിനെ എതിർത്തായിരുന്നു രാഹുലിന്റെ വാദം. രണ്ടാമത്തേത് കെട്ടിച്ചമച്ച കേസാണെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്‌ചത്തേക്കു മാറ്റിയിട്ടുണ്ട്. അഡീ.സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. പൊലീസിന്റെ റിപ്പോർട്ട് കിട്ടുന്നതിനുവേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്.