കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മര്‍ദ്ദനം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ ഒരു സംഘം ക്രൂരമായി മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. പതിനഞ്ചോളം വരുന്ന സംഘമാണ് മര്‍ദനം നടത്തിയത്. സൂപ്രണ്ടിനെ കാണാന്‍ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു മര്‍ദനം. പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് വിശദമായ മൊഴിയെടുത്തു.

സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോവണമെന്നാവശ്യപെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാരന്‍ വഴിയില്‍ തടഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത് . ഇവര്‍ക്ക് പിന്നാലെ 9.30 ഓടെ പതിനഞ്ചംഗ സംഘമെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിക്കാന്‍ തുടങ്ങി. പലരും ഹെല്‍മെറ്റും മാസ്‌കും ഉപയോഗിച്ച് മുഖം മറച്ചിരുന്നു. എങ്കിലും കണ്ടാലറിയുന്ന ചിലരും സംഘത്തിലുണ്ടായിരുന്നു.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമം ലേഖകനും ഷംസുദീനും മര്‍ദ്ദനമേറ്റു. ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവരെയും സംഘം മര്‍ദിച്ചതായും പരാതിയുണ്ട്. മര്‍ദ്ദനമേറ്റ മൂന്നു സുരക്ഷാ ജീവനക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് വിശദമായ മൊഴിയെടുത്തു. ചില രാഷ്ട്രീയ പ്രവര്‍ത്തകരും അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Latest Stories

ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടും ഇപ്പോഴും നിൽക്കുന്നുണ്ടെങ്കിൽ അതിലൊരു സത്യമുണ്ടായിരിക്കണം; ഏത് കാര്യത്തിനും കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ്: അനുശ്രീ

തരൂരിന് വഴിയൊരുക്കാന്‍ ധന്‍ഖറിന്റെ 'സര്‍പ്രൈസ് രാജി'?; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരുവനന്തപുരം എംപി എത്തുമോ?; മോദി പ്രശംസയും കോണ്‍ഗ്രസ് വെറുപ്പിക്കലും തുറന്നിടുന്ന സാധ്യത

'മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും പിടിച്ച് നിന്നു, വര്‍ത്തമാനകാല കേരള ചരിത്രത്തില്‍ വി എസ് അടയാളപ്പെട്ടത് സമരങ്ങളുടെ സന്തതസഹചാരിയായി'; ബിനോയ് വിശ്വം

'വിപ്ലവ പ്രസ്ഥാനത്തിനുണ്ടായ നഷ്ടം, പ്രസ്ഥാനത്തെ കരുത്തോടെ നയിച്ച നേതാവിന്റെ വേർപാട് വല്ലാത്ത അകൽച്ച ഉണ്ടാക്കും'; ഇപി ജയരാജൻ

ട്രെയിലർ കണ്ടതോടെ ഞാൻ സിനിമയിൽ എങ്ങാനും സ്റ്റാർ ആകുമോ എന്ന ഭയത്തിൽ ആണ് അന്തങ്ങൾ; ട്രോളുകൾ കൊണ്ട് ട്രെയിലർ ഹിറ്റ് ആയി : അഖിൽ മാരാർ

വിപ്ലവനായകനെ ഒരുനോക്ക് കാണാന്‍ ഇരച്ചെത്തി ആയിരങ്ങള്‍; ദർബാർ ഹാളിൽ പൊതുദർശനം

ബിഹാറിലെ വോട്ടർ പട്ടിക; ആധാറും വോട്ടർ ഐഡിയും റേഷൻ കാർഡും പറ്റില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; സുപ്രീംകോടതിയോട് വിയോജിപ്പ്

'നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ, ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷകൻ'; വിഎസിനെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

പോലീസുകാർ പ്രതികൾ, ഭരണകൂടം ഒതുക്കിത്തീർക്കാൻ ശ്രമിച്ചു; ആരും അറിയില്ലെന്നു കരുതിയ ബലാത്സംഗ കേസ് ഒറ്റ രാത്രികൊണ്ട് പുറംലോകത്തെത്തിച്ച വിഎസ്

'അവന്മാർ പിന്മാറട്ടെ, ഫൈനലിൽ ഞങ്ങളെ കൂടാതെ ഇന്ത്യയും കേറിയാൽ ബാക്കി അപ്പോൾ കാണിച്ച് കൊടുക്കാം'; പ്രതികരിച്ച് പാക് ടീം ഉടമ