വിഭാഗിയ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല; കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെ സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോ‍ർട്ടിലാണ് വിമർശനം ഉയർന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗിയ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും പ്പോർട്ടിൽ പറയുന്നു. അതേസമയം കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് ശേഷം സംസ്ഥാനത്തിൻ്റെ പലഭാഗത്തും ഇത്തരം പ്രശ്‌നങ്ങൾ ഉടലെടുത്തുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

കരുനാഗപ്പള്ളിയിൽ വ്യക്തി താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ ചേരിപ്പോരും മത്സരവും നടന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. പാർട്ടി ജില്ലാ സംസ്ഥാന സെക്രട്ടറിമാർ ഇടപെട്ടിട്ടും സ്ഥാപിത താൽപര്യങ്ങളുമായി മുന്നോട്ട് പോയി. പാർട്ടിയുടെ വാക്കിന് യാതൊരു വിലയും കൽപിച്ചില്ല. വിഭാഗീയ പ്രശ്നങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കരുനാ​ഗപ്പള്ളിയിലെ പ്രശ്നങ്ങൾ മൂലം സംസ്ഥാന സെക്രട്ടറിക്ക് വരെ നേരിട്ട് വരേണ്ട സാഹചര്യമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി ആവശ്യപ്പെട്ടതാണ്. 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന കരുനാഗപ്പള്ളി ഏരിയാ സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരേ മത്സരം നടന്നിരുന്നു. ഈ മത്സരത്തിൽ ഔദ്യോഗിക പക്ഷത്തെ ആറ് പേർ പരാജയപ്പെടുകയും ചെയ്‌തു. ഇത്തരമൊരു സാഹചര്യം വീണ്ടും ആവർത്തിക്കരുതെന്നതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാകമ്മറ്റിയുടേയും ജില്ലാ സെക്രട്ടറിയേറ്റിന്റേയും പ്രവർത്തനങ്ങൾ മുന്നോട്ട് പോയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി