വിഴിഞ്ഞത്തേക്ക് ക്രെയിനുകളുമായി രണ്ടാം കപ്പല്‍ ചൈനയില്‍ നിന്നും പുറപ്പെട്ടു; ആദ്യ കപ്പല്‍ ഇന്നു തിരിച്ച് പോകും; നിര്‍മാണം അതിവേഗത്തില്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് രണ്ടാമത്തെ് ക്രെയിനുകളുമായി കപ്പല്‍ ചൈനയില്‍നിന്ന് പുറപ്പെട്ടു. ഷെന്‍ഹുവ- 29 എന്ന കപ്പല്‍ കഴിഞ്ഞ ദിവസം ഷാങ്ഹായ് തുറമുഖത്തു നിന്നാണ് യാത്ര ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആറ് യാര്‍ഡ് ക്രെയിനുകളാണ് കപ്പലില്‍ ഉള്ളത്. നവംബര്‍ ഒമ്പതിന് കപ്പല്‍ തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷ.

വിഴിഞ്ഞത്ത് ആദ്യം എത്തിയ ഷെന്‍ഹുവ- 15ലെ മൂന്ന് ക്രെയ്നുകളിലെ അവസാനത്തെ ക്രെയ്ന്‍ ഇന്നലെ കപ്പലില്‍നിന്ന് ഇറക്കി. കൂട്ടത്തിലെ വലിയ, 100 മീറ്റര്‍ ഉയരമുള്ള ഷിപ്പ് ടു ഷോര്‍ ക്രെയ്നും ഇറക്കിയതോടെ ‘ഷെന്‍ഹുവ- 15’ ഇന്നു ചൈനയിലേക്ക് മടങ്ങും. കഴിഞ്ഞ 12നാണ് ആദ്യകപ്പല്‍ തിരുവനന്തപുരത്ത് എത്തിയത്.

തുറമുഖത്തിന്റെ ആദ്യഘട്ടത്തില്‍ എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനും 24 യാര്‍ഡ് ക്രെയിനുമാണ് വേണ്ടത്. നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവാരവുമായി രണ്ടു കപ്പല്‍കൂടി ക്രെയിനുമായി വിഴിഞ്ഞത്ത് എത്തും. ഇതോടെ തുറമുഖത്തിന്റെ എണ്‍പത് ശതമാനം ജോലികളും പൂര്‍ത്തിയാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ