തീ നിയന്ത്രണവിധേയമായില്ല, 18 ജീവനക്കാരുമായി ഐഎന്‍എസ് സൂറത്ത് മംഗലാപുരത്തേക്ക്; നാല് ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

കേരള തീരത്തോട് ചേര്‍ന്ന് തീപിടിച്ച ചരക്ക് കപ്പലിലെ ജീവനക്കാരെ നാവികസേനയുടെ ഐഎന്‍എസ് സൂറത്തിലേക്ക് മാറ്റി. കൊളംബോയില്‍ നിന്ന് നവി മുംബയിലേക്ക് പോയ വാന്‍ഹായ് 503 എന്ന ചരക്കു കപ്പലാണ് അഗ്നിക്കിരയായത്. രക്ഷപ്പെടുത്തിയ വാന്‍ഹായ് 503ലെ 18 ജീവനക്കാരുമായി കപ്പല്‍ മംഗലാപുരത്തേക്ക് തിരിച്ചു. രാത്രി പത്തുമണിയോടെ കപ്പല്‍ മംഗലാപുരം തുറമുഖത്തെത്തിക്കും, കപ്പല്‍ എത്തിയാലുടന്‍ രക്ഷപ്പെടുത്തിയവരെ ആശുപതിയിലേക്ക് മാറ്റും.

അതേസമയം ചരക്കുകപ്പലിലെ നാല് ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം കപ്പലിലെ തീ നിയന്ത്രണാതീതമായ സ്ഥിതിയിലാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. തീപിടിച്ച കപ്പലില്‍ ആകെ 620 കണ്ടെയ്നറുകളുണ്ടെന്നാണ് വിവരം. തീപിടിച്ചതിന് പിന്നാലെ നിരവധി കണ്ടെയ്നറുകള്‍ കടലിലേക്ക് വീണിരുന്നു. സ്ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കള്‍ കണ്ടെയ്നറുകളില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

കൊളംബോയില്‍ നിന്ന് നവി മുംബയിലേക്ക് പോയ സിംഗപ്പൂര്‍ കപ്പലില്‍ രാവിലെ 9.30ന് ആണ് സ്‌ഫോടനമുണ്ടായത്. കപ്പലിന്റെ താഴത്തെ ഡെക്കിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 12.40ഓടെ കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീ പടരുകയായിരുന്നു.

Latest Stories

സ്ത്രീധനമായി ലഭിച്ച 43 പവൻ കുറവായതിനാൽ പീഡനം; ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

IND VS ENG: " റിഷഭ് പന്ത് മികച്ച ഫോമിലാണ് എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്"; ഞെട്ടിക്കുന്ന കാരണം തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

IND VS ENG: അവൻ ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ട് എട്ട് നിലയിൽ പൊട്ടിയേനെ; മുൻ ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ വൈറൽ

'ധോണിയും കോഹ്‌ലിയും നോക്കി നിൽക്കേ അവന്മാർക്ക് ഞാൻ വമ്പൻ പണി കൊടുത്തു': ആന്ദ്രെ റസ്സൽ

'ആ ചെക്കനെ അന്ന് ഞാൻ കുറ്റപ്പെടുത്തി, അവൻ അന്ന് കാണിച്ചത് കണ്ടാൽ ആരായാലും ദേഷ്യപ്പെട്ട് പോകും': രവി ശാസ്ത്രി

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; 19 കാരന് ദാരുണാന്ത്യം, അപകടം കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങവേ

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി