300 രൂപ കിട്ടിയാല്‍ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം തീരുമോ; എന്തുകൊണ്ട് ബി.ജെ.പി അനുകൂല പ്രസ്താവന പിന്‍വലിച്ചില്ല; പാംപ്ലാനിക്ക് എതിരെ എറണാകുളം അങ്കമാലി അതിരൂപത

ബിജെപി അനുകൂല പരാമര്‍ം നടത്തിയ തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ തള്ളി എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം.
ബിജെപിക്ക് മലയോര ജനത എംപിയെ നല്‍കിയാല്‍ എല്ലാത്തിനും പരിഹാരമുണ്ടാകും എന്ന് പറയുന്നത് ബാലിശമാണ്.

ഇറക്കുമതി ഉദാര നയങ്ങള്‍ക്കെതിരെ കഴിഞ്ഞ 9 വര്‍ഷമായി ഒന്നും ചെയ്യാത്തവരാണ് കേന്ദ്ര സര്‍ക്കാര്‍. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് ചര്‍ച്ചയായത്. എന്തുകൊണ്ട് ഇതുവരെ പ്രസ്താവന പിന്‍വലിച്ചില്ല? കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയെന്ന് പറയുന്ന പ്രസ്താവന അവര്‍ക്ക് തിരിച്ചടിയായി. കാര്‍ഷിക അവഗണനയെന്ന ഗുരുതര പ്രശ്‌നത്തെ ബിഷപ്പ് ലളിതവത്കരിച്ചു. കര്‍ഷകരെ പ്രതിനിധീകരിക്കുന്നതില്‍ പ്രസ്താവന പരാജയപ്പെട്ടു. മുന്നൂറ് രൂപ കിട്ടിയാല്‍ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം തീരുമോയെന്നും സത്യദീപം ചോദിക്കുന്നു.

അതേസമയം, തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. സംഘപരിവാറിന് അവസരവാദികളായ ചിലരെ സുഖിപ്പിക്കാനാകും എന്നാല്‍ അത് നാടിന്റെ പൊതുവികാരമാണ് എന്ന് കരുതരുതെന്നും, സംഘപരിവാര്‍ അജണ്ട കേരളത്തില്‍ അത്ര വേഗം നടപ്പാക്കാനാകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ പെരളശേരിയില്‍ എ കെ ജി അനുസ്്മരണയോഗത്തില്‍ സംസാരിക്കെവെയാണ് ബിഷപ്പ് പാംപ്ളാനിക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ചില മത വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബി ജെ പി അജണ്ട നടപ്പാക്കാന്‍ കഴിയുന്ന നാടല്ല കേരളം. ഒരു വര്‍ഗീയതയോടും കേരളത്തിന് വി്ട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ