"സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി. കുരുവിള മാത്രമാണ്": മായാനദി നിര്‍മ്മിച്ചത് വിവാദവ്യക്തി ആണെന്ന പ്രചാരണത്തിന് എതിരെ നിര്‍മ്മാതാവ്

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചലച്ചിത്രം നിര്‍മ്മിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദ് ആണെന്ന പ്രചാരണങ്ങൾക്കെതിരെ നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള. മായാനദി എന്ന മലയാള ചലച്ചിത്രം പൂർണമായും തന്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചെലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് എന്ന് സന്തോഷ് ടി കുരുവിള വ്യക്തമാക്കി. ഈ സിനിമ നിർമ്മിയ്ക്കാൻ താൻ ഒരു വ്യക്തിയുടെ കൈയിൽ നിന്നും പണം കടമായോ, നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്നും സന്തോഷ് ടി കുരുവിള തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സന്തോഷ് ടി കുരുവിളയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രിയ സുഹൃത്തുക്കളെ ,

ഒരു പ്രവാസി വ്യവസായിയായിരിയ്ക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ ,

നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായ് സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ നിർമ്മിച്ച #മായാനദി എന്ന ചിത്രത്തിൻ്റെ യഥാർത്ഥ നിർമ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു ,

എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും ,ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ ,വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല ?

#മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ് ,
പ്രധാനമായ് ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ !

പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിയ്ക്ക് മായാ നദി എന്ന എൻ്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ .

ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ച് വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല?

ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക ,
ഞാനൊരു വ്യവസായിയാണ് ,നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായ് നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിയ്ക്കുന്നുണ്ട് ,
പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ് ,വിനോദ വ്യവസായത്തിൽ തുടർന്നും എൻ്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും .

ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ് ,

വ്യാജ വാർത്തകൾ പരത്താതിരിയ്ക്കുക,
കൊറോണ പടർത്താതിരിയ്ക്കുക,
സുരക്ഷിതരായിരിയ്ക്കുക .

നന്ദി ! നമസ്കാരം

സന്തോഷ് ടി. കുരുവിള

#Mayanadi #film #fakenews

https://www.facebook.com/santhoshtkuruvilla/posts/10220943372926053

Latest Stories

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം