'വർഷങ്ങളായി മധ്യസ്ഥത എന്ന പേരിൽ സാമുവേൽ ജെറോം പണം പിരിക്കുന്നു, ഞങ്ങളെ കണ്ടപ്പോൾ പറഞ്ഞത് അഭിനന്ദനം'; ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ, മലയാളത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ്

നിമിഷ പ്രിയ കേസിൽ സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് യെമനിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. സാമുവൽ ജെറോം മധ്യസ്ഥത എന്ന പേരിൽ പണം പിരിക്കുന്നു, നിമിഷപ്രിയയുടെ മോചന വിഷയത്തിൽ സാമുവൽ ജെറോം വർഷങ്ങളായി തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തർജ്ജമ ചെയ്താണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

സാമുവൽ ജെറോം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും, മറിച്ചാണെങ്കിൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷക്ക് പ്രസിഡൻറ് അംഗീകാരം നൽകിയതിന് പിന്നാലെ താൻ അദ്ദേഹത്തെ സനായിൽ വെച്ച് കണ്ടുമുട്ടിയെന്നും അന്ന് സന്തോഷത്തോടെ സാമുവൽ ജെറോം ഒരായിരം അഭിനന്ദനങ്ങൾ എന്ന് പറഞ്ഞതായും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

പിന്നീട് മണിക്കൂറുകൾക്ക് ശേഷം കേരള മാധ്യമങ്ങൾ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി സാവുമൽ ജെറോം 20,000 ഡോളർ ശേഖരിക്കാൻ അഭ്യർത്ഥിച്ച വിവരം അറിഞ്ഞതെന്നും വർഷങ്ങളായി ഇയാൾ തങ്ങളുടെ ചിന്തിയ രക്തം മധ്യസ്ഥത എന്ന പേരിൽ വ്യാപാരം നടത്തുകയാണെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. തങ്ങൾക്ക് സത്യം അറിയാമെന്നും അദ്ദേഹം നുണ പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കിൽ സത്യം വെളിപ്പെടുത്തുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മലയാളത്തിൽ തർജമ ചെയ്ത പോസ്റ്റ്

അയാൾ അവകാശപ്പെടുന്നത് പോലെ അയാൾ അഭിഭാഷകൻ അല്ല
സാമുവേൽ ജെറോം, Samuel Jerome
ഒരു മാധ്യമ പ്രവർത്തകനും കൊലയാളിയുടെ കുടുംബത്തിന്റെ പ്രതിനിധിയുമാണ്, BBC ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകൻ അല്ല
വേദികളിൽ നടന്ന്, ദാനം ശേഖരിക്കുന്നു
“മധ്യേസ്ഥത” എന്ന പേരിൽ അനവധി പണം കവർന്നു, ഏറ്റവും പുതിയത് നാല്പത് ആയിരം ഡോളർ
അവനെ കാണാനായില്ല, കാണാനായില്ല, വിളിക്കാനായില്ല, എഴുത്തായ സന്ദേശവും ഇല്ല ഈ വിഷയത്തിൽ; മറിച്ചു തെളിയിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു
പ്രസിഡന്റിന്റെ ശിക്ഷ നടപ്പിലാക്കലിന് അംഗീകാരം നൽകിയതിന് ശേഷം സന്ഹയിൽ അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചു; അവൻ സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ “അഭിനന്ദനങ്ങൾ!” എന്നു പറഞ്ഞു
പകുതി മണിക്കൂറുകൾക്കുള്ളിൽ കേരള സംസ്ഥാന മാധ്യമങ്ങൾ പരിശോധിക്കുമ്പോൾ
പുതിയ വാർത്തയായിരുന്നു: തലപ്പന്റെ കുടുംബത്തോടുള്ള മധ്യേസ്ഥതയുടെ നഷ്ടത്തിൽ പത്തിരണ്ട് ആയിരം ഡോളർ അവർക്ക് ആവശ്യപ്പെട്ടിരിക്കുന്നു
വർഷങ്ങളായി “മധ്യേസ്ഥത” എന്ന പേരിൽ നമ്മുടെ രക്തം വ്യാപാരം ചെയ്യുന്നു
ആ മധ്യേസ്ഥത ഞങ്ങൾ കേട്ടത് അദ്ദേഹത്തിന്റെ മാധ്യമ പ്രസ്താവനകളിൽ മാത്രം
നാം സത്യം അറിയുന്നു, അദ്ദേഹത്തിന് കള്ളവും വഞ്ചനയും നിർത്താതെ നാം അത് തെളിയിക്കും

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ