നിലമ്പൂരില്‍ കൊല്ലപ്പെട്ട അജിതയ്ക്കും കുപ്പുദേവരാജിനും അഭിവാദ്യങ്ങള്‍; കോടതി പരിസരത്ത് വീണ്ടും മുദ്രാവാക്യം മുഴക്കി ഗ്രോ വാസു; കേസില്‍ കോടതി നാളെ വിധി പറയും

കോടതി പരിസരത്ത് മുദ്രാവാക്യം വിളിക്കരുതെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു. 2016ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധിച്ച കേസില്‍ ഇന്ന് വിചാരണയ്‌ക്കെത്തിയപ്പോഴായിരുന്നു കുന്നമംഗലം കോടതിയില്‍ ഗ്രോ വാസു മുദ്രാവാക്യം മുഴക്കിയത്.

കോടതി പരിസരത്ത് മുദ്രാവാക്യം വിളിക്കരുതെന്ന് ഗ്രോ വാസുവിന് കുന്നമംഗലം കോടതി നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട അജിതയ്ക്കും കുപ്പുദേവരാജിനും ഗ്രോ വാസു കോടതിയില്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായാല്‍ മതിയെന്ന് കോടതി അറിയിച്ചെങ്കിലും നേരിട്ട് ഹാജരാകാമെന്ന് ഗ്രോ വാസു കോടതിയില്‍ പറഞ്ഞിരുന്നു. സാക്ഷിമൊഴി വായിച്ചു കേട്ടതിന് ശേഷം മാവോയിസ്റ്റുകളെ ചതിയിലൂടെ പൊലീസ് വെടിവെച്ച് കൊന്നതാണെന്ന് ഇന്നലെ ഗ്രോ വാസു കോടതിയില്‍ പറഞ്ഞിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ഗതാഗത തടസമുണ്ടാക്കി പ്രതിഷേധിച്ചെന്നാണ് ഗ്രോ വാസുവിനെതിരെയുള്ള കേസ്. കേസില്‍ പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാല്‍ ഒരു മാസത്തിലേറെയായി ഗ്രോവാസു വിചാരണ തടവില്‍ തുടരുകയാണ്. കേസില്‍ കോടതി നാളെ വിധി പറയും.

ജൂലൈ 29ന് ആണ് കേസില്‍ ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരപരാധികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാതെ, പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നയായിരുന്നു ഗ്രോ വാസുവിന്റെ നിലപാട്. പിഴ അടയ്ക്കില്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു കോടതിയെ അറിയിച്ചിരുന്നു.

Latest Stories

ആകാശച്ചുഴിയിൽ അകപ്പെട്ട് ഇന്ത്യൻ വിമാനം; പാക് വ്യോമാതിർത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യർത്ഥന നിരസിച്ച് പാകിസ്ഥാൻ

IPL 2025: യോഗ്യത ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഗിയർ മാറ്റം, നെറ്റ്സിൽ ഞെട്ടിച്ച് ശുഭ്മാൻ ഗിൽ; ഇത് കലക്കുമെന്ന് ആരാധകർ

നടിമാര്‍ക്ക് ഇത്രയും ക്ഷാമമുണ്ടോ? എന്തിന് തമന്നയെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കി; നടിക്കെതിരെ പ്രതിഷേധം

GT VS LSG: കിട്ടിയോ ഇല്ല ചോദിച്ച് മേടിച്ചു, മുഹമ്മദ് സിറാജിനെ കണ്ടം വഴിയോടിച്ച് നിക്കോളാസ് പൂരൻ; വീഡിയോ കാണാം

റീല്‍സ് ഇടല്‍ തുടരും, അരു പറഞ്ഞാലും അവസാനിപ്പിക്കില്ല; ദേശീയ പാതയില്‍ കേരളത്തിന്റെ റോള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്; നിലപാട് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മൺസൂൺ രണ്ട് ദിവസത്തിനുള്ളിൽ

നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം..; നാഷണല്‍ ക്രഷ് വിശേഷണം വിനയായോ? നടി കയാദുവിന് പിന്നാലെ ഇഡി

ദേശീയ പാതയുടെ തകർച്ച; അടിയന്തര യോ​ഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി, വിദഗ്ധരുമായി വിഷയം അവലോകനം ചെയ്യും

ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; നടിയുടെ പരാതിയില്‍ കന്നഡ താരം അറസ്റ്റില്‍

വിദ്യാഭ്യാസ വകുപ്പിലെ 65 അധ്യാപകരും 12 അനധ്യാപകരും പോക്സോ കേസുകളില്‍ പ്രതി; കേസുകളില്‍ ദ്രുതഗതിയില്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി