പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി, ശ്യാമളയില്‍ നിന്നും മൊഴിയെടുക്കും

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി. നാര്‍കോട്ടിക് ഡി.വൈ.എസ്.പി, വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുളള സംഘത്തിന് വളപട്ടണം പോലീസ് കേസ് ഫയലുകള്‍ കൈമാറി. നാലംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പി.കെ ശ്യാമളയെ വിളിച്ച് വരുത്തി മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

സാജന്റെ അത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്ന്നു വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് ഇന്നലെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. കേസില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ വിളിച്ച് വരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പി കെ ശ്യാമളക്ക് രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് നോട്ടീസ് നല്കും. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പലതരത്തിലുളള ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് പോലീസിന് ലഭിച്ച നിര്‍ദ്ദേശം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ