ശബരിനാഥിന് ഉപാധികളോടെ ജാമ്യം

കെ.എസ്. ശബരിനാഥന് ജാമ്യം.അമ്പതിനായിരം രൂപയുടെ ബോണ്ടിലും അടുത്ത മൂന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ കൈമാറണം എന്നീ വ്യവസ്ഥകളോടും കൂടിയാണ്  തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ശബരിനാഥന് ജാമ്യം അനുവദിച്ചത്. കേസിൽ രാവിലെ അറസ്റ്റിലായ ശബരീനാഥനെ വൈകീട്ടാണ് കോടതിയിൽ ഹാ‍‍ജരാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ശബരിനാഥന്‍ ആസൂത്രണം ചെയ്‌തെതാണെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആണ് ശബരിക്കെതിരെ എടുത്തിരിക്കുന്നത്‌

ഇതുമായി  ബന്ധപ്പെട്ട് ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ വിളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന്  രാവിലെ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.പിന്നീട്  ശംഖുമുഖം പൊലീസാണ് അറസ്റ്റ് ചെയ്തത്.

ശബരിനാഥന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കവെയാണ് അറസ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് കെ എസ് ശബരിനാഥ്.

പ്രതിഷേധം നടത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ എസ് ശബരിനാഥന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനായി വലിയതുറ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സമാധാനപരമായാണ് തങ്ങള്‍ പ്രതിഷേധിച്ചത്. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെ ജനാധിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം; സിപിഎം വിട്ടു വന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയസാഹചര്യം അനുസരിച്ച് : ഷാഫി പറമ്പിൽ

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പി. കെ. ശശി; സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസ് 95 സീറ്റുകളിൽ, ലീഗിന് 27; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് വി.ഡി. സതീശൻ

വ്യക്തിഹത്യ അവസാനിപ്പിക്കാമോ? അരച്ചാൺ വയർ നിറച്ച് ഒരു മാസം ജീവിക്കാൻ ഇന്നും ഒന്നരലക്ഷം പോയിട്ട് 5,000 രൂപ പോലും വേണ്ട: രമ്യ ഹരിദാസ്

പാർട്ടി വിടാനൊരുങ്ങി രണ്ടത്താണി; താനൂരിലോ തിരൂരിലോ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

എംപി സ്ഥാനത്തിൽ സംതൃപ്തൻ, ലക്ഷ്യം യുഡിഎഫ് വിജയം; ഇനിയും മൂന്ന് വർഷം കൂടിയുണ്ട് : എം.കെ. രാഘവൻ

മത്സരിക്കാന്‍ ഉറച്ച് കെ. സുധാകരൻ, നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം; കേരള ഹൗസിലെ കുടിശ്ശിക തീർത്തു

ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രം​ഗത്ത് വരും, എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ