ശബരിമല സ്വർണക്കൊള്ള; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം'; ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻ്റ് റിപ്പോർട്ട് പുറത്ത്. കേസിൽ പിടിയിലായ പങ്കജ് ബണ്ടാരിയും ഗോവർദ്ധനനും ദേവസ്വം ജീവനക്കാരുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനമുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലെ പാളികൾ സ്വർണം പൂശിയതാണെന്ന് രണ്ടുപേർക്കും അറിയാമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

പോറ്റിയുടെ സഹായത്തോടെ പാളികൾ സമാർട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചു. സംഭാവനകൾ നൽകുന്നവരെന്ന നിലയിൽ പ്രതികൾക്ക് ബോർഡ് ജീവനക്കാർക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. വേർതിരിച്ചെടുത്ത സ്വർണം പ്രതികൾ എന്തു ചെയ്തുവെന്ന് കണ്ടെത്തണം. ശബരിമല സ്വർണമാണെന്ന അറിവോടെയാണ് ഗോവർദ്ധൻ സ്വർണം വാങ്ങിയത്. സ്മാർട്ക്രിയേഷൻസില്‍ നിന്നും വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയെന്നാണ് വിവരം.

ഗോവർധന്‍റെ കൈയ്യില്‍ നിന്നും 470 ഗ്രാം സ്വർണവും കണ്ടെത്തി. ഇവർക്ക് ദേവസ്വം ജീവനക്കാരുമായുള്ള ബന്ധം കണ്ടെത്താൻ കസ്റ്റഡയിൽ ചോദ്യം ചെയ്യേമ്ടതുണ്ട്. മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ശബരിമലയിലെ 474 ഗ്രാം സ്വർണം കൈയ്യിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനായി 20 ലക്ഷം നൽകാനും പോറ്റി പറഞ്ഞെന്നാണ് ഗോവർധൻ മൊഴി നൽകിയത്.

Latest Stories

കേരളം പൊള്ളുന്ന ചൂടിൽ തന്നെ! 12 ജില്ലകളിൽ മുന്നറിയിപ്പ്

ലോക്സഭ 850: വികസനത്തെ ശിക്ഷിക്കുന്ന ജനസംഖ്യാ രാഷ്ട്രീയം — ഇന്ത്യയുടെ ഫെഡറൽ കരാറിന്റെ അഴിച്ചുപണി

ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്, അതിനപ്പുറമൊന്നുമില്ല : കെ. സി. വേണുഗോപാൽ

വിഷു ആഘോഷിക്കുന്നതിനിടെ ഗുണ്ട് കൈയിലിരുന്ന് പൊട്ടിത്തെറിച്ചു; ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം

അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തി; വിജയ്‍ക്കെതിരെ കേസ്

മൗനത്തിന്റെ വെള്ളത്തിൽ ഒഴുകുന്ന ജീവന്മരണ കഥകൾ, നദി ഓർക്കുന്നത് ലോകം മറക്കുന്നവയെക്കുറിച്ച് —River of Grey Flowers ഒരു  അവലോകനം

കുത്തനെ ഉയർന്ന് സ്വർണവില; കേരളത്തിലെ ഇന്നത്തെ വില ഇങ്ങനെ

വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തുന്നവരോട് സഹതാപം മാത്രമെന്ന് കെ മുരളീധരന്‍; 'ഒരുമിച്ച് നൃത്തം ചെയ്യേണ്ട സമയത്ത് ആരും സിംഗിള്‍ ആയി നൃത്തം ചെയ്യരുത്'

കടുപ്പിച്ച് അമേരിക്ക, ഹോര്‍മുസില്‍ ഉപരോധം വകവയ്ക്കാതിരുന്നാല്‍ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; യുഎസ് നാവികസേനയുടെ മുഴുവന്‍ അംഗങ്ങളും തയാറായി നില്‍പ്പുണ്ടെന്ന് ഭീഷണി

വരുന്നു, മരങ്ങൾ നടുന്നു, പോകുന്നു; മിന്നൽ വേഗത്തിൽ പുറത്തായ റിഷഭ് പന്തിനെതിരെ വൻ ആരാധകരോഷം