ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷകളില്‍ സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്റെ ജാമ്യാപേക്ഷകളില്‍ സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി. ഗോവർദ്ധൻ നൽകിയ ജാമ്യഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ഗോവർദ്ധൻ്റെ ജാമ്യാപേക്ഷ ഡിസംബർ 30 വീണ്ടും പരിഗണിക്കും. ഹർജിയിൽ മറുപടി നൽകാൻ സർക്കാറിന് സിംഗിൾ ബഞ്ച് നിർദ്ദേശം നൽകി.

സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലയ്ക്ക് നൽകിയിട്ടുണ്ടെന്നുമാണ് ഗോവർദ്ധൻ ജാമ്യ ഹർജിയിൽ പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിൽ അധികം സ്വർണമാണ് തനിക്ക് ലഭിച്ചതെന്നും ഇത് ശബരിമല സ്വർണ്ണം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡി ഡി ആയി 10 ലക്ഷവും 10 പവന്റെ മാലയും ശബരിമലയ്ക്ക് സംഭാവന നൽകി എന്നും ഗോവർദ്ധൻ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ആകെ ഒന്നരക്കോടിയിൽ അധികം രൂപ ശബരിമലയ്ക്ക് നൽകിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കിൽ ഇത്രയും തുക സംഭാവന നൽകില്ലായിരുന്നുവെന്നും ഹർജിക്കാരൻ പറയുന്നു. ബെല്ലാരിയിലെ തന്റെ സ്വർണക്കടയിൽ നിന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണക്കട്ടികൾ കസ്റ്റഡിയിലെടുത്തെന്നും ഈ സ്വർണത്തിന് ശബരിമല സ്വർണ്ണവുമായി ബന്ധമില്ലെന്നും ഗോവർദ്ധൻ ഹർജിയിൽ പറയുന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയ്ക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം; രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വി ഡി സതീശന്‍; പേര് പറയിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

'യുഡിഎഫിനെ വഴിയമ്പലമായി കാണരുത്, പി വി അൻവർ സംയമനം പാലിക്കണം'; മുല്ലപ്പള്ളി രാമചന്ദ്രൻ

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താല്പര്യമില്ല, നേതൃത്വം കൊടുക്കാനാണ് ആഗ്രഹം'; കെ മുരളീധരൻ

ജലവും അധികാരവും: നാഗരികതയുടെ മറഞ്ഞ രാഷ്ട്രീയം

വാളയാർ ആൾക്കൂട്ടക്കൊല കേസിൽ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകൾ; കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തതായി സൂചന

ലക്ഷം തൊട്ട് പൊന്ന്; ചരിത്രത്തിലാദ്യമായി സ്വർണവില പവന് ഒരു ലക്ഷം കടന്നു

ശബരിമല സ്വർണക്കൊള്ള; അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്, കൂടുതൽ പേർ കുടുങ്ങും

'അന്ന് ഞാൻ വിരമിക്കാൻ തീരുമാനിച്ചു, ആ ഒരു തോൽവി എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു': രോഹിത് ശർമ്മ

സഞ്ജുവിനേക്കാൾ കേമനാണ് ഗിൽ, എന്നിട്ടും അവനെ എന്ത് കണ്ടിട്ടാണ് ടീമിൽ എടുത്തത്; കട്ടക്കലിപ്പിൽ ​ഗിൽ ഫാൻസ്

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നീക്കി; മൂന്ന് പേർ അറസ്റ്റിൽ