ശബരിമലയില്‍ തിരുപ്പതിമോഡല്‍ വരുന്നൂ; ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കും

ശബരിമലയില്‍ തിരുപ്പതിമോഡല്‍ ദര്‍ശനത്തിനായി പൊലീസ് പദ്ധതി തയ്യാറാക്കുന്നു. ഡിജിലൈസ്ഡ് പില്‍ഗ്രിം മാനേജ്‌മെന്റ് സിസ്റ്റമെന്ന പേരില്‍ പൊലീസും ദേവസ്വവും കെഎസ്ആര്‍ടിസിയും ചേര്‍ന്നാണ് പുതിയ പദ്ധതി സജ്ജമാക്കുന്നത്. ശബരിമല ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുകയാണ് ലക്ഷ്യം.

ശബരിമലയാത്ര- ദര്‍ശനം-താമസം,വഴിപാടുകള്‍, സംഭാവന എന്നിവയെല്ലാം പൊലീസിന്റെ പുതിയ സൈറ്റു വഴി ബുക്ക് ചെയ്യാം. ഓണ്‍ ലൈന്‍ വഴി തീര്‍ത്ഥാടനം ബുക്ക് ചെയ്യുന്ന ഒരാള്‍ നിലയക്കല്‍- പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്തിചേരുന്ന സമയം മുന്‍കൂട്ടി നിശ്ചയിക്കും. ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്ത് കിട്ടുന്ന രസീതുകള്‍ സ്വീകരിക്കാന്‍ നിലയ്ക്കലില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇവിടെ നിന്നും വഴിപാടും രസീതും താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും തീര്‍ത്ഥാടകര്‍ക്ക് നല്‍കും.

ഓരോ ഭക്തര്‍ക്കും ദര്‍ശനത്തിന് ലഭിക്കുന്ന സമയത്തിന് തന്നെ സന്നിധാനത്തെത്തിക്കാനുള്ള യാത്ര സൗകര്യം കെഎസ്ആര്‍ടിസി ഒരുക്കും. ദര്‍ശനത്തിന് പ്രത്യേക ക്യൂവും ഉണ്ടാകും. ഓണ്‍ ലൈന്‍ ബുക്ക് ചെയ്തുവരുന്നവര്‍ക്കായിരിക്കും യാത്രക്കും ദര്‍ശനത്തിനുമെല്ലാം മുന്‍ഗണന. ഓണ്‍ലൈന്‍ ബുക്ക് ചെയ്തുവരുന്നവര്‍ സന്നിധാനത്ത് തങ്ങുന്നതിന് സമയപരിധി നിശ്ചയിച്ചിരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം വരെ പൊലീസിന്റെ വെര്‍ച്യുല്‍ ക്യൂ സംവിധാനമുണ്ടായിരുന്നുവെങ്കിലും നിരവധി പാളിച്ചകള്‍ ഇതിലുണ്ടായിരുന്നു. ഇത് പരിഹരിച്ചാണ് സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ നേതൃത്വത്തില്‍ പുതിയ സോഫ്റ്റ് വയര്‍ ഉണ്ടാക്കുന്നത്. ശബരിമല ദര്‍ശനം ഭാവിയില്‍ പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒക്ടോബര്‍ അവസാനത്തോടെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങാനാകുമെന്നാണ് പൊലീസ് പറയുന്നത്. ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരും, ബുക്ക് ചെയ്താതെ നേരിട്ട ദര്‍ശനത്തെത്തുന്നവരും തമ്മിലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പൊലീസ് മുന്‍കൂട്ടികാണുന്നുണ്ട്.

Latest Stories

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!