തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ല; സമാധാനത്തോളം വലുതല്ല മറ്റൊന്നും, ഓപ്പറേഷന്‍ സിന്ദൂരയെ വിമര്‍ശിച്ച് എസ് ശാരദക്കുട്ടി

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടി ഓപ്പറേഷന്‍ സിന്ദൂരയ്‌ക്കെതിരെ വിമര്‍ശനവുമായി സാഹിത്യകാരി എസ് ശാരദക്കുട്ടി. വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാള്‍ക്ക്, അതേ ശക്തിയില്‍ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ലെന്നായിരുന്നു ശാരദക്കുട്ടി ഓപ്പറേഷന്‍ സിന്ദൂരയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

പകരത്തിനു പകരമെന്നത് ജീവിതത്തിലെന്നെങ്കിലും തോന്നിയിരുന്നെങ്കില്‍ ഇന്നനുഭവിക്കുന്ന സമാധാനം എനിക്കുണ്ടാകുമായിരുന്നില്ലെന്നും സാഹിത്യകാരി പറയുന്നു. തന്റെ വീടിനൊരാള്‍ കല്ലെറിഞ്ഞിട്ടു പോയാല്‍ തിരിച്ചയാളുടെ വീടിന് കല്ലെറിയാനായിരിക്കില്ല താന്‍ ആലോചിക്കുകയെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാള്‍ക്ക്, അതേ ശക്തിയില്‍ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ല. പകരത്തിനു പകരമെന്നത് ജീവിതത്തിലെന്നെങ്കിലും തോന്നിയിരുന്നെങ്കില്‍ ഇന്നനുഭവിക്കുന്ന സമാധാനം എനിക്കുണ്ടാകുമായിരുന്നില്ല എന്നുറച്ചു വിശ്വസിക്കുന്നു.

എന്റെ വീടിനൊരാള്‍ കല്ലെറിഞ്ഞിട്ടു പോയാല്‍ തിരിച്ചയാളുടെ വീടിന് കല്ലെറിയാനായിരിക്കില്ല ഞാന്‍ ആലോചിക്കുക. രാജ്യമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാല്‍ മാത്രമാണ് എന്റെ അന്തരംഗം അഭിമാന പൂരിതമാവുക. ദേശമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാല്‍ മാത്രമാണ് എന്റെ സിരകളില്‍ ചോര പതയ്ക്കുക.

വേദനിച്ചാല്‍ എന്റെ കുഞ്ഞുങ്ങള്‍ കരയുന്ന അതേ ശബ്ദത്തിലാകും ലോകത്തിലെ ഏതു കുഞ്ഞും കരയുക എന്നതോര്‍ക്കുമ്പോള്‍ ഒരു വേദന എന്റെ ഗര്‍ഭപാത്രത്തെ പിളര്‍ക്കുന്നുണ്ട്. സമാധാനത്തോളം വലുതല്ല മറ്റൊന്നും. അത് മറ്റൊരാളെ തിരിച്ചു തല്ലിയാല്‍ കിട്ടുന്നതല്ല. അവര്‍ക്ക് നല്ല ബുദ്ധിക്കായി പ്രാര്‍ഥിക്കുമ്പോള്‍ മാത്രം ലഭിക്കുന്നതാണ്.

അശക്തരെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളണേ എന്നതിലും വലിയ പ്രാര്‍ഥനയില്ല.
എസ്. ശാരദക്കുട്ടി

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി