മണര്‍കാട് പാപ്പന്‍റെ റിസോര്‍ട്ട് സി.പി.എം സഹകരണ ബാങ്ക് 29 കോടിയ്ക്ക് വാങ്ങി; എം.എം മണിയ്ക്കും കെ.വി ശശിക്കും എതിരെ ഗുരുതര ആരോപണവുമായി എസ്. രാജേന്ദ്രന്‍

ഉടുമ്പചോല എംഎല്‍എ എം.എം മണിയ്ക്കും ദേശിക നേതാവ് കെ.വി ശശിക്കുമെതിരെ ഗുരുതര ആരോപണവുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. മണര്‍കാട് പാപ്പന്‍റെ റിസോര്‍ട്ട് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് 29 കോടിയ്ക്ക് വാങ്ങിയെന്നാണ് രാജന്ദ്രേന്റെ ആരോപണം. എംഎം മണിയും കെവി ശശിയും ചേര്‍ന്നാണ് ഇടപാടുറപ്പിച്ചതെന്നും കോടികളുടെ ഇടപാട് സഹകരണ വകുപ്പിന്റെ അനുമതിയോടെയാണോ എന്നന്വേഷിക്കണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

എംഎം മണി ഉള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. തന്നെ പുറത്താക്കാന്‍ നേതൃത്വം കൊടുത്തത് എംഎം മണിയാണ്. പാര്‍ട്ടിയുടെ നേതാക്കളുടെ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും എംഎം മണി ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്റെ കൂടെ നില്‍ക്കുന്ന ആളുകളെ കള്ളക്കേസില്‍ കൊടുക്കാന്‍ സിപിഎം പ്രാദേശിക ഘടകം ശ്രമിക്കുന്നു. പലരെയും കള്ളക്കേസില്‍ കുടുക്കി അകത്താക്കുന്ന സാഹചര്യമുണ്ടായി. ഇതെല്ലാം ജില്ലാ ഘടകത്തിന്റെ കൂടി നേതൃത്വത്തോടെയാണ്. കെ വി ശശിയാണ് ഇതിനെല്ലാം പിന്നില്‍.

പാര്‍ട്ടി പുറത്താക്കിയാലും സിപിഎം വിടുന്നില്ല. സിപിഎം വിടുന്നുവെന്ന പ്രചരണം തെറ്റാണ്. മറ്റു പല പാര്‍ട്ടികളില്‍ നിന്നും ക്ഷണം ഉണ്ടായി. ഇപ്പോള്‍ അതൊന്നും സ്വീകരിക്കുന്നില്ല. മെമ്പര്‍ഷിപ്പിനായി സംസ്ഥാന കമ്മിറ്റിയെ സമീപിക്കില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക