'ആർഎസ്എസിനെ സമൂഹം അം​ഗീകരിച്ചു, മൂന്ന് തവണ നിരോധിക്കാൻ നോക്കിയിട്ടും നടന്നില്ല'; ഖാർ​ഗെ മുൻ അനുഭവങ്ങളിൽനിന്നും പഠിക്കണമെന്ന് ദത്താത്രേയ ഹൊസബലേ

ആർഎസ്എസിനെ നിരോധിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെക്ക് മറുപടിയുമായി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ. ആർഎസ്എസിനെ സമൂഹം അം​ഗീകരിച്ചുവെന്നും മൂന്ന് തവണ നിരോധിക്കാൻ നോക്കിയിട്ടും നടന്നില്ലെന്നും ദത്താത്രേയ ഹൊസബലേ പറഞ്ഞു. ഖാർ​ഗെ മുൻ അനുഭവങ്ങളിൽനിന്നും പഠിക്കണമെന്നും ദത്താത്രേയ ഹൊസബലേ കൂട്ടിച്ചേർത്തു.

നിരോധിക്കാൻ തക്കതായ കാരണം വേണം. രാജ്യത്തെ സുരക്ഷ ഉറപ്പാക്കാനും സംസ്കാരത്തെ സംരക്ഷിക്കാനുമാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. മൂന്ന് തവണ നിരോധിക്കാൻ നോക്കിയിട്ടും ജനങ്ങളും കോടതിയും വിധിയെഴുതി. ആർഎസ്എസ് മുന്നോട്ട് പോകുകയാണെന്നും സമൂഹം ആർഎസ്എസിനെ സമൂഹം അം​ഗീകരിച്ചെന്നും ദത്താത്രേയ ഹൊസബലേ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞത്. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്നും ഖാർഗെ പറഞ്ഞിരുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, രാജ്യത്തെ ഭൂരിഭാഗം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണം ബിജെപിയും ആര്‍എസ്എസുമായതിനാല്‍ അതിനെ നിരോധിക്കണം, ഖാര്‍ഗെ പറഞ്ഞു. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ മുന്നോട്ടുവെച്ച വീക്ഷണങ്ങളെ പ്രധാനമന്ത്രി മോദി ബഹുമാനിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Latest Stories

'പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ'; മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ജോത്സ്യനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ച സംഭവം; വിജയ്‌യുടെ നീക്കത്തിനെതിരെ ഹര്‍ജി

'സില്‍വര്‍ ലൈന്‍ പദ്ധതി വന്‍തോതിലുളള കുടിയൊഴിപ്പിക്കലും പാരിസ്ഥിതികാഘാതവും സൃഷ്ടിക്കും, ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകും'; കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ എല്‍ഡിഎഫ് സര്‍ക്കാര്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പരീക്ഷ റദ്ദാക്കിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണം: ജോസ് കെ മാണി

മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ 17 വർഷം വെറുതെ കളഞ്ഞു, ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു: മീര വാസുദേവൻ

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പോലും വൈകുന്ന പാർട്ടി: കേരളത്തിൽ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം

വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് വമ്പൻ വിജയം; 144 എംഎൽഎമാരുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിച്ച് വിജയ് സർക്കാർ

'കെ സി വേണുഗോപാൽ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ ജനങ്ങൾക്ക് സ്വീകാര്യനല്ല'; രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിലും കോഴിക്കോട്ടും പോസ്റ്ററുകൾ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഡൽഹിയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ

'മിന്നല്‍ മാജിക്ക്' ഈ മാസം വിപണിയിലെത്തും; വില 400 രൂപ