റോബിന് വീണ്ടും പിഴയിട്ട് എംവിഡി; നേതൃത്വം നല്‍കിയത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഉദ്യോഗസ്ഥന്‍; കോടതിയില്‍ കാണാമെന്ന് ഗിരീഷ്; നിറയെ യാത്രക്കാരുമായി ഇന്നും സര്‍വീസ്

പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് സര്‍വീസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ചൊവ്വാഴ്ച്ച കോയമ്പത്തൂരില്‍ നിന്നുള്ള മടക്കയാത്രയില്‍ ബുധനാഴ്ച്ച പുലര്‍ച്ച പത്തനംതിട്ടയില്‍ വെച്ചാണ് ബസിന്‌ന് പിഴയിട്ടത്. 7500 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബസ് പുലര്‍ച്ചെ മൂന്നോടെ മൈലപ്രയില്‍ എത്തിയതോടെയാണ് പിഴയിട്ടു വിട്ടയച്ചത്. ഇന്നും ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുകയാണ്. എല്ലാ സീറ്റും ബുക്കിങ്ങില്‍ നിറഞ്ഞാണ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്.

ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഫെയ്‌സ്ബുക് പോസ്റ്റിട്ട മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പുലര്‍ച്ചെ പരിശോധന നടന്നത്. ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂര്‍പമ്പ സര്‍വീസ് തടയാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു.

ഇന്നലെ ഇരുവശത്തേക്കുമുള്ള യാത്രയില്‍ രണ്ട് സംസ്ഥാനങ്ങളിലേയും മോട്ടോര്‍ വാഹനവകുപ്പുകളുടെ പരിശോധന ഉണ്ടായില്ല. ഞായറാഴ്ച കോയമ്പത്തൂരിനടുത്ത് ചാവടിയില്‍നിന്നാണ് തമിഴ്നാട് മോട്ടോര്‍വാഹനവകുപ്പ് ബസ് കസ്റ്റഡിയിലെടുത്തത്. പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ചതിന് ബസിന് 10,000 രൂപ പിഴ ഈടാക്കിയാണ് ചൊവ്വാഴ്ച വിട്ടുനല്‍കിയത്.

ചൊവ്വാഴ്ച വൈകീട്ട് 4.45-ന് കോയമ്പത്തൂരില്‍നിന്ന് ബസ് പുറപ്പെട്ടെങ്കിലും പത്തനംതിട്ടയിലെത്തിയത് ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ. വഴിനീളെ സ്വീകരണം ഉണ്ടായിരുന്നതിനാലാണ് ബസ് വൈകിയതെന്ന് ഡ്രൈവര്‍ നിധീഷ് പറഞ്ഞു.

ബുധനാഴ്ച രാവിലെ അഞ്ചിന് തിരികെ കോയമ്പത്തൂരിന്, നിശ്ചിത സമയമായ രാവിലെ അഞ്ചിന് പുറപ്പെടാന്‍ കഴിഞ്ഞില്ല. രാവിലെ ഏഴിനാണ് പുറപ്പെട്ടത്. ബുധനാഴ്ചത്തെ ഓട്ടത്തിനിടയിലും നിരവധി ഇടങ്ങളില്‍ സ്വീകരണം ലഭിച്ചെന്ന് ഡ്രൈവര്‍ പറഞ്ഞു. ഉച്ചയ്ക്ക് രണ്ടോടെയാണ് ബസ് കോയമ്പത്തൂരെത്തിയത്. അഞ്ചിന് തിരിച്ച് പത്തനംതിട്ടക്ക് പുറപ്പെട്ടു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ