റിസോര്‍ട്ടുകളും ഹോട്ടലുകളും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല; പൊളിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ പ്രതിരോധിക്കുമെന്ന് എംഎം മണി

മൂന്നാറില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കാന്‍ ആര് വന്നാലും ഓടിക്കുമെന്ന് എംഎം മണി പറഞ്ഞു. മൂന്നാറില്‍ 2300 ഏക്കര്‍ കയ്യേറ്റമെന്ന് റിപ്പോര്‍ട്ട് കൊടുത്ത ജില്ലാ കളക്ടറുടെ നടപടി ശുദ്ധ വിവരക്കേടാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

മൂന്നാര്‍ ദൗത്യ സംഘത്തെ എതിര്‍ക്കുന്നില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, പുതിയ വനം കയ്യേറ്റം എന്തെങ്കിലുമുണ്ടെങ്കില്‍ അത് മാത്രം നോക്കിയാല്‍ മതിയെന്നും എംഎം മണി അറിയിച്ചു. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കാന്‍ ആരും വരണ്ട. റിസോര്‍ട്ടുകളും ഹോട്ടലുകളും ഒരു സുപ്രഭാതത്തില്‍ മൂന്നാറില്‍ പൊട്ടിമുളച്ചതല്ലെന്നും എംഎം മണി പറഞ്ഞു.

സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഇതൊക്കെ ഇവിടെ കെട്ടിപ്പൊക്കിയത്. ഇതൊക്കെ പൊളിച്ച് കളയാമെന്ന നിലപാടുമായി ഉദ്യോഗസ്ഥരൊന്നും മല കയറേണ്ടതില്ലെന്നും എംഎല്‍എ വ്യക്തമാക്കി. പൊളിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ പ്രതിരോധിക്കുമെന്നും പുതിയ വനം കയ്യേറ്റം എന്തെങ്കിലും ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിച്ച് നടപടിയെടുക്കാമെന്നും എംഎം മണി പറഞ്ഞു.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ