നിജില്‍ ദാസിനെ ഒളിപ്പിച്ചത് പ്രതിയെന്ന് അറിഞ്ഞുകൊണ്ട്, രേഷ്മയുമായി ഒരു വര്‍ഷത്തെ പരിചയമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതി നിജില്‍ ദാസിനെ രേഷ്മ ഒളിവില്‍ താമസിപ്പിച്ചത് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി നേരിട്ട് ആവശ്യപ്പെട്ടത് പ്രകരമാണ് വീട് നല്‍കിയത്. നിജില്‍ ദാസിനെ ഒരു വര്‍ഷമായി അറിയാമെന്നും, ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും രേഷ്മയുടെ മൊഴിയിലുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയാണ് രേഷ്മ. ഭര്‍ത്താവ് പ്രവാസിയായ പ്രശാന്താണ്. കഴിഞ്ഞ ദിവസമാണ് പ്രതിയെ പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിന്നും പിടികൂടിയത്. ഇതിന് പിന്നാലെ രേഷ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പല ഇടങ്ങളിലായി ഒളിവില്‍ താമസിച്ചിരുന്ന നിജില്‍ വിഷുവിന് ശേഷമാണ് പ്രശാന്തിന്റെ പേരിലുള്ള പാണ്ട്യാലമുക്കിലെ വീട്ടില്‍ 17ാം തിയതി മുതല്‍ താമസിക്കാന്‍ തുടങ്ങിയത്. കുറച്ച് ദിവസം ഒളിവില്‍ കഴിയാനുള്ള സൗകര്യം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് രേഷ്മ വീട് നല്‍കിയത്.

എന്നാല്‍ കൊലക്കേസ് പ്രതി ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും, രേഷ്മയുടെ സുഹൃത്തിന്റെ ഭര്‍ത്താവെന്ന നിലയിലാണ് വീട് നല്‍കിയതെന്നുമാണ് രേഷ്മയുടെ പിതാവ് പറഞ്ഞത്. അതേസമയം രേഷ്മയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. രേഷ്മയെ വിശദമായി ചോദ്യം ചെയ്യണമെന്ന് തലശേരി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

രേഷ്മയ്ക്ക് ഇന്നലെ തലശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പിണറായി, ന്യൂമാഹി സ്റ്റേഷന്‍ പരിധിയില്‍ രണ്ടാഴ്ച പ്രവേശിക്കരുത്, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രേഷ്മയ്ക്ക് ജാമ്യം നല്‍കിയത്.

അതേസമയം നിജില്‍ ദാസിനെ പിടികൂടിയതിന് പിന്നാലെ ഒളിവില്‍ താമസിപ്പിച്ച വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ പറ്റി. ഹരിദാസ് വധത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസ് ആണെന്ന് തുടക്കം മുതല്‍ സിപിഎം ആരോപിക്കുന്നുണ്ടായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ