അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്കും രജിസ്‌ട്രേഷന്‍: വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്ട്രേഷന്‍ ഉറപ്പുവരുത്തുമെന്ന് തൊഴില്‍- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഏജന്റുമാര്‍ മുഖേനയോ, കോണ്‍ട്രാക്ടര്‍മാര്‍ മുഖേനയോ അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങളിലെ കോണ്‍ട്രാക്ടര്‍മാരുടെ ലൈസന്‍സും സ്ഥാപന ഉടമയുടെ രജിസ്ട്രേഷനും എടുപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ഇന്റര്‍സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്സ് നിയമം 1979 പ്രകാരമാണ് നടപടി. അതിഥി തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വേണ്ടി ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ഗസ്റ്റ് ആപ്പ് എന്ന പേരില്‍ ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനവും വി ശിവന്‍കുട്ടി നിര്‍വഹിച്ചു.

2010ല്‍ ആരംഭിച്ച് കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 58,888 അതിഥി തൊഴിലാളികള്‍ മാത്രമാണ് ഇതുവരെ അംഗങ്ങളായിട്ടുള്ളത്. അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നതിനും ഫോട്ടോ നല്‍കുന്നതിനും അതിഥി തൊഴിലാളികള്‍ വിമുഖത കാട്ടുന്നതാണ് അംഗത്വ രജിസ്ട്രേഷന്‍ കുറയുന്നതിന്റെ കാരണം. ഇതേ തുടര്‍ന്ന് രജിസ്ട്രേഷന്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഗസ്റ്റ് ആപ്പ്’ വികസിപ്പിച്ചിരിക്കുന്നത്.

ബോര്‍ഡിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലിടങ്ങളില്‍ നേരിട്ട് ചെന്ന് മൊബൈല്‍ ഫോണിലൂടെ ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം ആപ്ലിക്കേഷനിലുണ്ട്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഐഡി കാര്‍ഡ് തൊഴിലാളികളുടെ വാട്സ്ആപ്പ് നമ്പറില്‍ ലഭ്യമാകും. അര്‍ഹരായ ആളുകളെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കാന്‍ തൊഴില്‍ വകുപ്പ് പ്രത്യേകം പരിശ്രമിക്കണമെന്ന് മന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ