കളമശ്ശേരി മണ്ഡലത്തിലെ പൊതുജന പരാതി പരിഹാര അദാലത്ത്; ആദ്യഘട്ടം സമാപിക്കുമ്പോള്‍ 1280 പരാതികളില്‍ 908 എണ്ണവും തീര്‍പ്പാക്കി

എറണാകുളം കളമശ്ശേരി മണ്ഡലത്തിലെ ആദ്യഘട്ട പൊതുജന പരാതി പരിഹാര അദാലത്ത് സമാപിക്കുമ്പോള്‍ ലഭിച്ച 1280 പരാതികളില്‍ 908 എണ്ണവും തീര്‍പ്പാക്കിയതായി മന്ത്രി പി രാജീവ്. വേദിയില്‍ ലഭിച്ച 372 പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി തീര്‍പ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പി രാജീവ് അദാലത്തിനെ കുറിച്ച് വ്യക്തമാക്കിയത്. സ്വന്തമായി വീടില്ലാതിരുന്ന ചെട്ടിക്കാട് പാറക്കുളം സ്വദേശി ലീലയും ഭിന്നശേഷിക്കാരനായ മകന്‍ ഷിനോജിനും സ്‌നേഹവീട് പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ലീലയെപ്പോലെ ഏലൂര്‍ സ്വദേശികളായ മറ്റ് 3 പേര്‍ക്ക് കൂടി പബ്‌ളിക് സ്‌ക്വയറില്‍ നടന്ന അദാലത്തില്‍ വീട് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. താലൂക്ക് തലം വരെ അദാലത്തുകള്‍ നടന്നിട്ടുണ്ടെങ്കിലും പഞ്ചായത്ത് – നഗരസഭാ തലത്തില്‍ ഇത്ര വിപുലമായ അദാലത്തുകള്‍ നടക്കുന്നത് ഇതാദ്യമാണെന്നും മന്ത്രി കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

വീട് മുതല്‍ റേഷന്‍ കാര്‍ഡ് വരെ നല്‍കാന്‍ സാധിച്ച, കളമശ്ശേരി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ആശ്വാസത്തണലൊരുക്കിയാണ് പബ്ലിക് സ്‌ക്വയര്‍ അദാലത്തിന്റെ ഈ ഘട്ടം സമാപിക്കുന്നത്. അദാലത്ത് വേദിയില്‍ നിന്നടക്കം ലഭിച്ചതുള്‍പ്പെടെ ആകെ പരിഗണിച്ച 1280 പരാതികളില്‍ 908 എണ്ണവും തീര്‍പ്പാക്കി. വേദിയില്‍ ലഭിച്ച 372 പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി തീര്‍പ്പാക്കും.

ചെട്ടിക്കാട് പാറക്കുളം സ്വദേശി ലീലയും ഭിന്നശേഷിക്കാരനായ മകന്‍ ഷിനോജും താമസിച്ചിരുന്നത് ഏത് നിമിഷവും നിലംപൊത്താവുന്ന ഷെഡ്ഡിലായിരുന്നു. ഈ ദുരിത ജീവിതത്തിന് അറുതി വരുത്തിക്കൊണ്ട് സ്‌നേഹവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്കൊരു വീട് നിര്‍മ്മിച്ചുനല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ലീലയെപ്പോലെ ഏലൂര്‍ സ്വദേശികളായ മറ്റ് 3 പേര്‍ക്ക് കൂടി പബ്‌ളിക് സ്‌ക്വയറിലൂടെ കിടപ്പാടമൊരുങ്ങിയിട്ടുണ്ട്. ഏലൂര്‍ നഗരസഭയുടെ കീഴിലുള്ള ആശ്രയ ഭവനിലെ ഭവന യൂണിറ്റുകളാണ് ഇവര്‍ക്ക് അനുവദിച്ചത്.

നിയമസഭാ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംഘടിപ്പിച്ച ഈ പൊതുജന പരാതി പരിഹാര അദാലത്ത് പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. താലൂക്ക് തലം വരെ അദാലത്തുകള്‍ നടന്നിട്ടുണ്ടെങ്കിലും പഞ്ചായത്ത് – നഗരസഭാ തലത്തില്‍ ഇത്ര വിപുലമായ അദാലത്തുകള്‍ നടക്കുന്നത് ഇതാദ്യമാണ്.

ജില്ലാ കളക്ടര്‍, സബ് കളക്ടര്‍ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലേയും ജില്ലാ – താലൂക്ക് – വില്ലേജ് തല ഉദ്യോഗസ്ഥര്‍ എന്നിവരും പരാതി കേള്‍ക്കാനും പരിഹരിക്കാനും എനിക്കൊപ്പം നിന്നു.
പട്ടയവും റേഷന്‍ കാര്‍ഡും വീടിനായുള്ള വഴിയും വായ്പയും മാലിന്യപ്രശ്‌നവും ഉള്‍പ്പെടെയുള്ള വിഷയങ്ങളുമെല്ലാം അദാലത്തിലൂടെ പരിഹരിക്കാന്‍ സാധിച്ചു. ഇനി പരാതിപരിഹാര ഉത്തരവുകള്‍ നടപ്പാക്കപ്പെടുന്നു എന്നുറപ്പ് വരുത്താന്‍ താമസിയാതെ അവലോകന യോഗം ചേരും. ഒപ്പം പബ്ലിക് സ്‌ക്വയറിന്റെ രണ്ടാം ഘട്ടത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി ജൂണ്‍ മാസത്തില്‍ മുഖാമുഖം പരിപാടിയും സംഘടിപ്പിക്കും.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ