എറണാകുളത്തും ഇടുക്കിയിലും റെഡ് അലര്‍ട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

കാലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് സൂചന.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, തൃശ്ശൂര്‍,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കാലവര്‍ഷത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി മാറുന്നതും അറബിക്കടലില്‍ നിന്നും മേഘങ്ങള്‍ കേരളത്തിന് മുകളിലേക്ക് എത്തുകയും ചെയ്യുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകും. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആളുകള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

27ന് കാലവര്‍ഷം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 15ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം എത്തും. സാധാരണയായി ആന്‍ഡമാനില്‍ മേയ് 22നും കേരളത്തില്‍ ജൂണ്‍ ഒന്നിനുമാണു കാലവര്‍ഷം എത്തുന്നത്.

Latest Stories

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും