കളമശ്ശേരിയിൽ ഇന്ന് റീ പോളിംഗ്

എറണാകുളം ലോക്സഭ മണ്ഡലത്തിനു കീഴിലുള്ള കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ 83-ാം നമ്പർ പോളിംഗ് സ്റ്റേഷനിൽ ഇന്ന്  റീ പോളിംഗ് നടത്തുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.  ഈസ്റ്റ് കടുങ്ങല്ലൂർ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിംഗ് നടക്കുക.

പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിംഗ് യന്ത്രത്തിൽ കാണിച്ചതിനെ  തുടർന്നാണ് ഏപ്രിൽ 23ന് ഈ ബൂത്തിൽ  നടന്ന തിരഞ്ഞെടുപ്പ്  അസാധുവാക്കിയത്.
ബൂത്തിൽ ആകെ 912 വോട്ടർമാരാണുള്ളത്. തിരഞ്ഞെടുപ്പു ദിവസം 716 പേർ വോട്ടു ചെയ്യാനെത്തി. വരി നിന്നവരിൽ ഒരാൾ തലകറങ്ങി വീണതിനാൽ രജിസ്റ്ററിൽ പേരു ചേർത്ത 715 പേരേ വോട്ട് രേഖപ്പെടുത്തിയിരുന്നുള്ളൂ.  പോളിംഗ് അവസാനിച്ച ശേഷം വോട്ടിംഗ് യന്ത്രം പരിശോധിച്ചപ്പോൾ 758 വോട്ടുകൾ പോൾ ചെയ്തതായാണ് റീഡിംഗ് ലഭിച്ചത്.  43 അധിക വോട്ടുകൾ. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ബൂത്തിൽ റീപോളിംഗ് നിശ്ചയിച്ചത്.

രാവിലെ ഏഴു മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്.  രാവിലെ ആറിന് മോക് പോൾ നടത്തും.  അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരും പോലീസും ഡ്യൂട്ടിയിലുണ്ടാകും.  വോട്ടർമാരുടെ ഇടതുകൈയിലെ നടുവിരലിലാണ് മഷി പുരട്ടുക.

Latest Stories

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്