അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ കടന്നു വരണം; പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളണമെന്ന് റാണാ അയൂബ്

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ കടന്നു വരണമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം നിലകൊള്ളണമെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയൂബ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ എപ്പോഴും ധൈര്യമുള്ളവരായിരിക്കേണ്ട ആവശ്യമില്ല. തെറ്റും ശരിയും വേര്‍തിരിച്ചു മനസിലാക്കാന്‍ കഴിയുന്ന സാധാരണ മനുഷ്യരായിരുന്നാല്‍ മതി. മതിയായ പിന്തുണ ലഭിക്കാത്ത വനിതാ ജേണലിസ്റ്റുകള്‍ ഇപ്പോഴും നിരവധിയുണ്ട്. പല രീതിയിലുള്ള പ്രശ്നങ്ങള്‍ അവര്‍ നേരിടുന്നുണ്ടെങ്കിലും പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മാധ്യമ പ്രവര്‍ത്തനം തിരഞ്ഞെടുക്കുന്നത് സ്വാഗതാര്‍ഹമാണ്. നിരന്തരം വെല്ലുവിളികള്‍ നേരിടുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി താനും തന്റെ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് അവര്‍ പറഞ്ഞു.

വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വളരെ പ്രധാനമാണ്. ആവശ്യം വരുമ്പോള്‍ ശാരീരിക-മാനസികാരോഗ്യ വിദഗ്ധരുടെ സഹായം നിര്‍ബന്ധമായും തേടണം. എല്ലാ മനുഷ്യരും നിലനില്‍പ്പിനു വേണ്ടി ദിവസേന യുദ്ധത്തിലാണങ്കിലും അതില്‍ നല്ല മനുഷ്യരും സഹജീവികളോടുള്ള സ്നേഹവും നമ്മുടെ നാട്ടില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും സദസില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. പ്രമുഖ മാധ്യമങ്ങള്‍ കാലങ്ങളായി നല്‍കുന്ന വിവരങ്ങള്‍ അപ്പാടെ വിശ്വസിക്കാതെ നേരിട്ട് കാണുന്നതും മനസിലാക്കുന്നതും വിശ്വസിച്ചു വേണം പുതിയ മാധ്യമ പ്രവര്‍ത്തകര്‍ നിലകൊള്ളേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദ ഹിന്ദു ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായ സരസ്വതി നാഗരാജനാണ് ചാറ്റ് സെഷന്‍ നയിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ