രാജു അപ്സര പ്രസിഡന്റ്, ദേവസ്യ മേച്ചേരി ജനറല്‍ സെക്രട്ടറി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി രാജു അപ്സരയെ തിരഞ്ഞെടുത്തു. . സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വന്ന രാജു അപ്സരയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങാമല രാമചന്ദ്രനും തമ്മിലായിരുന്നു മത്സരം. എറണാകുളം കലൂരിലെ റിനൈ ഇവന്റ് ഹബ്ബില്‍ ഞായാറാഴ്ച രാവിലെ 10.30-ന് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയോടെ കഴിഞ്ഞു. വരണാധികാരികളായ അഡ്വ.സരിത തോമസ്, അഡ്വ.ജോസ് ചെലവൂര്‍, അഡ്വ.അരുണ്‍ പോള്‍ ജേക്കബ് എന്നിവരാണ് വിജയിയെ പ്രഖ്യാപിച്ചത്. ജില്ലയിലെ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്ത പാലക്കാട് ജില്ലയ്ക്ക് ഇക്കുറി വോട്ടവകാശം ഉണ്ടായിരുന്നില്ല.

നിയുക്ത സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തില്‍ കൂടിയ യോഗം 2022-24 വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചു. കുഞ്ഞാവു ഹാജി (വര്‍ക്കിംഗ് പ്രസിഡന്റ്), ദേവസ്യ മേച്ചേരി (ജനറല്‍ സെക്രട്ടറി), എം.കെ.തോമസ് കുട്ടി (ട്രഷറര്‍), പെരിങ്ങാമല രാമചന്ദ്രന്‍, പി.സി.ജേക്കബ്, എ.ജെ.ഷാജഹാന്‍, അബ്ദുള്‍ ഹമീദ് (വൈസ് പ്രസിഡന്റുമാര്‍) കെ.കെ.വാസുദേവന്‍, എസ്. ദേവരാജന്‍, സണ്ണി പയ്യമ്പിള്ളി, ബാപ്പു ഹാജി (സെക്രട്ടറിമാര്‍), അഹമ്മദ് ഷരീഫ് (കാസര്‍ഗോഡ്), വി.സബിന്‍ രാജ് (ആലപ്പുഴ), അഡ്വ.എ.ജെ.റിയാസ് (എറണാകുളം) എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി