കാന്‍സറില്ലാത്ത യുവതിക്ക് കീമോ ചെയ്ത സംഭവം; ഡോക്ടര്‍മാരുടേയും സ്വകാര്യ ലാബിന്റേയും വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ സ്വദേശിയായ യുവതിക്ക് കാന്‍സറില്ലാതെ കീമോ തെറാപ്പിക്ക് വിധേയയാക്കിയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. ഡോക്ടര്‍ കെ. വി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ആഭ്യന്തര അന്വേഷണ സമിതി കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് നേരത്തെ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് പുറത്തുള്ള അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. രജനിയെ സ്വകാര്യ ലാബിലേക്ക് അയച്ചത് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് ഡോ. കെ. വിശ്വനാഥന്‍ അദ്ധ്യക്ഷനായ കമ്മീഷന്റെ കണ്ടെത്തല്‍.

അപൂര്‍വ രോഗാവസ്ഥ ആയതിനാല്‍ രണ്ടാമതൊരു അഭിപ്രായമായി സര്‍ക്കാര്‍ ലാബിലെ ഫലം കൂടി കാക്കാമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പയുന്നു. അതേ സമയം മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കീമോ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോട്ടയത്തെ ഡയനോവ ലാബിലെ പതോളജിസ്റ്റിന് രോഗം നിര്‍ണയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

അവ്യക്തമായ റിപ്പോര്‍ട്ട് ആണെന്ന് മനസ്സിലായപ്പോഴെങ്കിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ജാഗ്രത കാണിക്കാമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ പതോളജിസ്റ്റ് വിഭാഗം ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. രജനിയുടേയും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് നാളെ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് വീഴ്ച പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കും.

കുടശനാട് സ്വദേശി മാര്‍ച്ച് നാലിനാണ് രജനി മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തുന്നത്. മെഡിക്കല്‍ കോളജിലെ ലാബില്‍ ബയോപ്‌സി ചെയ്യുന്നതിനൊപ്പം സ്വകാര്യലാബിലും ടെസ്റ്റ് ചെയ്യാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. സ്വകാര്യലാബിലെ റിപ്പോര്‍ട്ട് പ്രകാരം അടിസ്ഥാനത്തില്‍ കീമോ തുടങ്ങി. എന്നാല്‍ രജനിക്ക് കാന്‍സറില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിലെ പരിശോധനാഫലം. സംഭവത്തില്‍ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.

Latest Stories

സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത് തന്നെ; സ്ഥിരീകരണം ഡിഎൻഎ പരിശോധനയിൽ

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി; ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും

'സഞ്ജുവിനെ കയറ്റരുത്, ശുഭ്മൻ ഗിൽ തന്നെ ആ സ്ഥാനത്ത് തുടരണം'; കാരണം പറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

2026 ടി-20 ലോകകപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം വ്യക്തമാക്കി അഭിഷേക് ശർമ്മ

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്