മഴയും ചുഴലിക്കാറ്റും: പൊതുജന ശ്രദ്ധയ്ക്ക് സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍

കേരളത്തില്‍ ശക്തമായി മഴ പെയ്യുകയും ചുഴലിക്കാറ്റിന് ഉള്‍പ്പെടെ സാധ്യത കല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ദുരന്ത നിവാരണ അഥോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട ശേഷമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. അപകടകരമായ എന്തെങ്കിലും സംഭവിച്ചാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടം സംഭവിക്കാതിരിക്കാനാണ് മുന്നൊരുക്കങ്ങള്‍ വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍.

1. കേരളത്തിലെ കടല്‍തീരത്തും മലയോര മേഖലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്.

2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് ആറിനും പകല്‍ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കുക.

3. വൈദ്യുതിതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.

4. മോട്ടര്‍ ഉപയോഗിച്ചു പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്നു പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കുക.

5. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.

6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്കു കീഴില്‍ നിര്‍ത്തിയിടരുത്.

7. മലയോര റോഡുകളില്‍, പ്രത്യേകിച്ചു നീരുറവകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്.

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദേശം

1. വൈകിട്ട് ആറിനും പകല്‍ ഏഴിനും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കുക.

2. മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.

3. കാനന പാത തീര്‍ഥാടനത്തിനായി ഉപയോഗിക്കാതിരിക്കുക.

4. ശക്തമായ മഴയുള്ള അവസരത്തില്‍ സന്നിധാനത്തേയ്ക്ക് പോകാനും തിരകെ പോകുവാനും തിരക്ക് കൂട്ടാതിരിക്കുക.

5. മരങ്ങള്‍ക്കു താഴെയും നീരുറവകള്‍ക്കു മുന്നിലും വിശ്രമിക്കാതിരിക്കുക

6. പുഴയിലും നീരുറവകളിലും ഇന്നും നാളെയും കുളിക്കുന്നത് ഒഴിവാക്കുക. പമ്പാ സ്‌നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കുക.

മലയോര മേഖലയിലേയും തീരമേഖലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

1. വിനോദസഞ്ചാരികളെ ഇന്നും നാളെയും മലയോര മേഖലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്.

2. ജനറേറ്റര്‍, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതുക.

3. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

4. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകല്‍ സമയത്തു സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ ഡിടിപിസി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുക.

മറ്റു പ്രധാന നിര്‍ദേശങ്ങള്‍

1. പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ ഡിസിട്രിക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഇന്ന് രാത്രി ഡെപ്യൂട്ടി കലക്ടര്‍,ഡിഎം-എഡിഎമ്മിന്റെ സാന്നിധ്യം ഉണ്ടാകണം.

2. ഈ ജില്ലകളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. ഈ ജില്ലകളിലെ പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകണം.

3. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ആവശ്യമെങ്കില്‍ സ്‌കൂള്‍ കോളജുകള്‍ക്ക് അവധി നല്‍കാവുന്നതാണ്.

4. ഇലട്രിക് കട്ടര്‍, മണ്ണു നീക്കുന്ന യന്ത്രം എന്നിവ ആവശ്യമെങ്കില്‍ വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തികളോടു ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് ആവശ്യപ്പെടുക.

5. പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം ജില്ലകളിലെ എല്ലാ സ്‌കൂളുകളുടെയും താക്കോല്‍ അതതു വില്ലേജ് ഓഫിസര്‍മാര്‍ വാങ്ങി സൂക്ഷിക്കുക.

6. തിരുവനന്തപുരം ജില്ലയില്‍ ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കാന്‍ ഒരു താലൂക്കില്‍ രണ്ടു ബസ് എങ്കിലും കരുതുക.

കടപ്പാട് മനോരമ ഓണ്‍ലൈന്‍

Latest Stories

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ