വിഷു തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയം ഇങ്ങനെ

കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. വിഷു തിരക്ക് പ്രമാണിച്ചാണ് ട്രെയിനുകൾ പ്രഖ്യാപിച്ചത്. ചെന്നൈ സെൻട്രൽ-മംഗലാപുരം-ചെന്നൈ എഗ്മോർ, മംഗലാപുരം-തിരുവനന്തപുരം നോർത്ത്-മംഗലാപുരം ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.

ട്രെയിൻ നമ്പർ 06127 ചെന്നൈ സെൻട്രൽ-മംഗലാപുരം സ്പെഷ്യൽ ഇന്ന് രാത്രി 11.55നാണ് ചെന്നൈയിൽ നിന്ന് പുറപ്പെടുക. നാളെ (ഏപ്രിൽ 9) വൈകുന്നേരം നാല് മണിക്കാണ് മംഗലാപുരത്തെത്തുക. മടക്ക ട്രെയിൻ 06128 മംഗലാപുരം-ചെന്നൈ എഗ്മോർ സ്പെഷ്യൽ നാളെ രാത്രി എട്ട് മണിയോടെ മംഗലാപുരത്ത് നിന്ന് പുറപ്പെടും. അടുത്ത ദിവസം(ഏപ്രിൽ 10) ഉച്ചയ്ക്ക് 12.30-ാടെ ചെന്നൈ എഗ്മോറിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണുർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

അന്നേ ദിവസം (ഏപ്രിൽ 10) മംഗലാപുരത്തേക്ക് വീണ്ടും ട്രെയിൻ യാത്ര പുറപ്പെടും. ട്രെയിൻ നമ്പർ 06153 ചെന്നൈ എഗ്മോർ – മംഗലാപുരം സ്പെഷ്യൽ എഗ്മോറിൽ നിന്നും ഉച്ചയ്ക്ക് 2.30നാണ് പുറപ്പെടുക. അടുത്ത ദിവസം (ഏപ്രിൽ 11) കാലത്ത് 6.55ന് മംഗലാപുരത്തെത്തും. മടക്ക ട്രെയിനായ 06154 വിഷുദിനമായ ഏപ്രിൽ 15നാണ് ചെന്നൈ എഗ്മോറിലേക്ക് യാത്ര തിരിക്കുക. ഏപ്രിൽ 15ന് വൈകുന്നേരം നാല് മണിക്ക് ട്രെയിൻ മംഗലാപുരത്തുനിന്നും പുറപ്പെടും. അടുത്ത ദിവസം രാവിലെ 10.45ന് ചെന്നൈ എഗ്മോറിലെത്തും.

മംഗലാപുരത്തുനിന്നും തിരുവനന്തപുരം നോർത്തിലേക്കും പ്രത്യേക ട്രെയിൻ അനുവദിച്ചിട്ടുണ്ട്. മംഗലാപുരത്തുനിന്നും ഏപ്രിൽ 11ന് വൈകുന്നേരം 6 മണിക്ക് പുറപ്പെടുന്ന ട്രെയിൻ(06041) അടുത്ത ദിവസം രാവിലെ 6.30ന് തിരുവനന്തപുരം നോർത്തിലെത്തും. കോട്ടയം വഴിയാണ് സർവീസ്. കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി. വടകര, കോഴിക്കോട്, തിരൂർ, ഷൊർണുർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായങ്കുളം, കൊല്ലം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. മടക്ക ട്രെയിൻ (06042) ഏപ്രിൽ 12 കാലത്ത് 8.30ക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. അന്ന് രാത്രി 8.45ന് മംഗലാപുരത്തെത്തും.

Latest Stories

ഞങ്ങളുടെ ബോളർമാരെ അവൻ നന്നായി കൈകാര്യം ചെയ്തു, വൈഭവ് മികച്ച ബാറ്റ്‌സ്മാനാണ്: മഹേല ജയവർധനെ

വോട്ടിന് കോഴ: കേസ് എടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

'ഇലക്ഷന് ആളെ പറ്റിക്കാൻ പറയുന്നതാണ്', മോഡിഫിക്കേഷൻ പാടില്ലെന്നത് കേന്ദ്ര നിയമം; വി.ഡി. സതീശനെ പരിഹസിച്ച് കെ. ബി. ഗണേഷ്‌ കുമാർ

'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ നടത്തട്ടെ, ചെറുപ്പക്കാര്‍ക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അനുമതി നല്‍കുമെന്ന് വി ഡി സതീശന്‍

“വളർച്ചയുടെ വേഗമോ മനുഷ്യന്റെ ഗുണമേന്മയോ? കേരളവും തെലങ്കാനയും വാക്‌പോരുകള്‍ക്ക്‌ അപ്പുറമുള്ള യഥാർത്ഥ മത്സരം”

'മരുന്നു വാങ്ങാൻ പണം തന്നെന്ന് ആദ്യം മറുപടി, പിന്നെ നിലപാട് മാറ്റി; ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ ഭിന്നാഭിപ്രായവുമായി വയോധിക

പണം വിതരണം ചെയ്തുവെന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതം; തിരക്കഥ തയ്യാറാക്കി തന്നെ വേട്ടയാടുന്നു: ശോഭ സുരേന്ദ്രൻ

'ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കും'; ശോഭാ സുരേന്ദ്രനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

“ബഫർ സോൺ ബൂമറാംഗ്: പേരാവൂരിൽ ശൈലജ ടീച്ചർ പ്രതിരോധത്തിലേക്ക്”

ശരണ്യയുടെ അതിജീവന കഥ വ്യാജമെന്ന് ബിജെപി; പൊലീസില്‍ പരാതി