'രാഹുൽ മാങ്കൂട്ടത്തിലിന് ദുർഗന്ധം, മൂക്കു പൊത്തി വേണം പോകാൻ'; അടുത്തേക്ക് പോയി തടയുന്നില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്

ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ദുർഗന്ധമാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്. പാലക്കാട് എത്തിയ രാഹുലിനെ അടുത്തേക്ക് പോയി തടയുന്നില്ലെന്ന് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. മൂക്കു പൊത്തി വേണം രാഹുലിന്റെ അടുത്തേക്ക് പോകാനെന്നും എൻ എൻ കൃഷ്ണദാസ് പരിഹസിച്ചു.

കോൺഗ്രസ്‌ നേതാക്കൾ എന്ത് കൊണ്ടാണ് രാഹുലിനെ എഴുന്നെള്ളിച്ചു നടക്കുന്നതെന്നും എൻ എൻ കൃഷ്ണദാസ് ചോദിച്ചു. കോൺഗ്രസ്‌ ജനങ്ങളോട് മറുപടി പറയണമെന്നും സസ്പെൻഷൻ നാടകമാണെന്ന് തെളിഞ്ഞുവെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു. കോൺഗ്രസ്‌ നേതാക്കൾ ദുർഗന്ധത്തെ ചേർത്തുപിടിച്ചാൽ അവർക്കും ദുർഗന്ധം ഉണ്ടാകുമെന്നും എൻ എൻ കൃഷ്ണദാസ് പരിഹാസം ഉന്നയിച്ചു.

കോൺഗ്രസ്‌ വനിതാ നേതാക്കൾ പറഞ്ഞ അഭിപ്രായങ്ങൾക്ക് ഒരു വിലയും കല്പിച്ചില്ല എന്നും എൻ എൻ കൃഷ്ണദാസ് കുറ്റപ്പെടുത്തി. രാഹുലിനെ ഒഴുവാക്കാത്തത്തിൽ കോൺഗ്രസിന് പേടിയാണ്. ഒഴിവാക്കിയാൽ രാഹുൽ എന്തെങ്കിലും പറയുമോ എന്നാണ് പേടി. ദുർഗന്ധത്തിന്റെ അടുത്തേക്ക് പോയി തടയുന്നില്ല. മൂക്കു പൊത്തി വേണം ദുർഗന്ധത്തിന് അടുത്തേയ്ക്ക് പോകാൻ. അതുകൊണ്ടാണ് തടയാൻ ഒന്നും പോകാത്തതെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ