'കുലംകുത്തികളെ കാലം വര്‍ഗ വഞ്ചകനെന്ന്' വിളിക്കും; ജി സുധാകരനെതിരെ പ്രതിഷേധ ബാന്നറുകള്‍, സൈബര്‍ വിമര്‍ശനങ്ങള്‍; വര്‍ഗ വഞ്ചകനെന്ന് വിളിച്ച പോസ്റ്ററുകള്‍ പാര്‍ട്ടി അറിവോടെയല്ലെന്ന് ജില്ലാ സെക്രട്ടറി

ആറ് പതിറ്റാണ്ട് നീണ്ട് നിന്ന സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം. വര്‍ഗ വഞ്ചകനെന്ന് വിളിച്ച് സിപിഎം ഏരിയ കമ്മിറ്റി ഓഫീസുകളിലും പ്രധാന ഇടങ്ങളിലും മുന്‍മന്ത്രി കൂടിയായ ജി സുധാകരന്റെ വീടിന് മുന്നിലുമെല്ലാം സിപിഎം പ്രവര്‍ത്തകര്‍ ബാന്നറുകളും പോസ്റ്ററുകളും ഒട്ടിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ജി സുധാകരന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല.

സുധാകരന്റെ വീടിനു സമീപം സ്ഥാപിച്ച പ്രതിഷേധ ബാനറില്‍ ‘കുലം കുത്തികളെ കാലം വര്‍ഗ വഞ്ചകന്‍’ എന്ന് വിളിക്കും എന്നാണ് ഉള്ളത്. ഭഗവതിക്കല്‍ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സൈബര്‍ ഇടങ്ങളിലും സുധാകരനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് വാര്‍ത്തസമ്മേളനത്തിലൂടെ ജി സുധാകരന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ പറവൂര്‍ കിഴക്ക് നവനീതം വീടിന്റെ സമീപത്തെ വീടിന്റെ മതിലില്‍ ഉള്‍പ്പെടെ സുധാകരനെതിരെ പോസ്റ്റര്‍ പതിഞ്ഞു.

‘രക്ത സാക്ഷികള്‍ സിന്ദാബാദ്, വര്‍ഗവഞ്ചകനു മാപ്പില്ല, വോട്ടില്ല, സിപിഎം’ എന്നാണ് പോസ്റ്ററിലെ വരികള്‍. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന്റെ ചുമരിലും പുന്നപ്രയിലെ വിവിധ പ്രദേശങ്ങളിലും അന്തരിച്ച സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്റെ വേലിക്കകത്ത് വീടിനു പരിസരത്തെ വീടുകളുടെ മതിലിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സുധാകരനെ വര്‍ഗവഞ്ചകനെന്നു വിളിച്ചുള്ള പോസ്റ്ററുകള്‍ പാര്‍ട്ടിയുടെ അറിവോടെയല്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു.

സുധാകരന്റെ നിലപാട് ഉണ്ടാക്കിയ ബുദ്ധിമുട്ടില്‍ ആരെങ്കിലും ചെയ്തതാകാമെന്നാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. പോസ്റ്റര്‍ ഒട്ടിച്ചതു തെറ്റാണെന്നും നാസര്‍ പറഞ്ഞു. അമ്പലപ്പുഴ ഏരിയ കമ്മിറ്റിക്കു കീഴിലെ എല്ലാ ലോക്കല്‍ കമ്മിറ്റികളും അടിയന്തരമായി ഇന്നലെ വിളിച്ചുചേര്‍ത്തു സുധാകരന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്തു. നാളെ വൈകിട്ട് പറവൂരില്‍ പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ കീഴില്‍ റാലിയും പൊതുസമ്മേളനവും നടത്താന്‍ തീരുമാനിച്ചു. റാലിയിലും സമ്മേളനത്തിലും പരമാവധി പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും പങ്കെടുപ്പിക്കാനാണ് ഏരിയ നേതൃത്വത്തിന്റെ ശ്രമം.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി