'പാര്‍ട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും ഉണ്ടാവില്ല', ഖേദം പ്രകടിപ്പിച്ച് യു.പ്രതിഭ എം.എല്‍.എ

കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് യു.പ്രതിഭ എം.എല്‍.എ. വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് അത്തരം ഒരു പോസ്റ്റ് എഴുതാന്‍ ഇടയായത്. അത് മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കി എന്നറിഞ്ഞതില്‍ ദുഃഖമുണ്ട്. എന്ത് പ്രതിസന്ധികള്‍ ഉണ്ടായാലും ജീവനുതുല്യം സ്‌നേഹിക്കുന്ന തന്റെ പാര്‍ട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും തന്നില്‍ നിന്നും ഉണ്ടാവില്ലെന്ന് എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

‘കായംകുളത്തെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടിയാണ് ഞാന്‍ എന്നും നില കൊണ്ടിട്ടുള്ളത്.എന്റെ പാര്‍ട്ടിയിലെ അച്ചടക്കമുള്ള ഒരു പ്രവര്‍ത്തകയായി മുന്നോട്ടു പോകാനേ എനിക്ക് കഴിയുകയുള്ളൂ. സമൂഹ മാധ്യമ വേദികളില്‍ നിന്നും താല്‍ക്കാലികമായി കുറച്ചു നാള്‍ വിട്ടുനില്‍ക്കുന്നു.’ എം.എല്‍.എ കുറിച്ചു.

എംഎല്‍എയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ സി.പി.എം ജില്ലാ നേതൃത്വം വിശദീകരണം തേടിയിരുന്നു. എം.എല്‍.എയുടെ ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമാണെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞത്. തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം എംഎല്‍എ ഒരിടത്തും ഉന്നയിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ തന്നെ പരാതി പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി എടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

വോട്ട് ചോര്‍ച്ച ഉണ്ടായെന്ന എം.എല്‍.എയുടെ ആരോപണം നേരത്തെ സി.പി.എം കായംകുളം ഏരിയ കമ്മിറ്റിയും തള്ളിയിരുന്നു. കായംകുളത്ത് വോട്ട് ചോര്‍ച്ചയില്ലെന്നും വോട്ട് വര്‍ദ്ധിക്കുകയാണ് ചെയ്തതെന്നും കണക്കുകള്‍ നിരത്തി ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന്‍ പറഞ്ഞു. മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പ്രതിഭയ്ക്ക് കിട്ടിയെന്നായിരുന്നു ഏരിയ സെക്രട്ടറി പറഞ്ഞത്.

യു. പ്രതിഭ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ ദിവസം എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചില വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ വിശദീകരണക്കുറിപ്പ്.തികച്ചും വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് അങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ ഇടയായത്..ജനപ്രതിനിധിയും
പൊതുപ്രവര്‍ത്തകയും എന്നതുപോലെ തന്നെ മകനോടും മാതാപിതാക്കളോടും ഒപ്പം ജീവിക്കുന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയും കൂടെയാണ് ഞാന്‍.ഇന്നത്തെ ഞാനാക്കി എന്നെ വളര്‍ത്തിയത് ഞാന്‍ സ്‌നേഹിക്കുന്ന എന്റെ പ്രസ്ഥാനം ആണ്.ജീവിതത്തിലെ സന്തോഷങ്ങളില്‍ എന്നതുപോലെ ,കഠിനമായ സങ്കടങ്ങളിലും എനിക്ക് കരുത്തും കരുതലും നല്‍കി നിലനിര്‍ത്തിയത് ഈ പ്രസ്ഥാനത്തിലെ ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരുടെ സ്‌നേഹ വിശ്വാസങ്ങളാണ്.ഈ പ്രതിബദ്ധത പ്രാണവായു പോലെ ഹൃദയത്തില്‍ സൂക്ഷിച്ചു മാത്രമാണ് ഞാന്‍ ഇന്നേവരെ നില കൊണ്ടിട്ടുള്ളത്.നാളെകളിലും തീര്‍ച്ചയായും അങ്ങനെ തന്നെ ആയിരിക്കും.

ഉത്തരവാദിത്വങ്ങളും ചുമതലകളും പിഴവു വരാതെ നിര്‍വഹിച്ചു മുന്നോട്ടുപോകുന്ന മാനസിക സംഘര്‍ഷം നിറഞ്ഞ സന്ദര്‍ഭങ്ങളില്‍ .കാരണങ്ങള്‍ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍ നിന്നും ഉണ്ടാവുന്നത് ആരെയും വേദനിപ്പിക്കും..പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങള്‍ കൂടിയുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയില്‍ അത് മനസ്സില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കും.അത്തരമൊരു സാഹചര്യത്തിലാണ് ഞാന്‍ മേല്‍പ്പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് എഴുതാന്‍ ഇടയായത് .
തികച്ചും വ്യക്തിപരമായ മനോ ദുഃഖത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ആ കുറിപ്പ്
മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കി എന്നറിയുന്നതില്‍ എനിക്ക് വാക്കുകള്‍ക്കതീതമായ ദുഃഖമുണ്ട്.എന്ത് പ്രതിസന്ധികള്‍ ഉണ്ടായാലും ഞാന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന എന്റെ പാര്‍ട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും എന്നില്‍ നിന്നും ഉണ്ടാവില്ല.എന്റെ വാക്കുകള്‍ അറിഞ്ഞോ അറിയാതെയോ ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍
അവരില്‍ ഓരോരുത്തരോടും ഞാന്‍ വ്യക്തിപരമായി ഹൃദയപൂര്‍വ്വം ഖേദം പ്രകടിപ്പിക്കുന്നു. ഇത് എന്റെ മനസ്സില്‍ നിന്നും വരുന്ന നേരിന്റെ ശബ്ദമായി നിങ്ങളേവരും സ്വീകരിക്കണം..എംഎല്‍എ എന്ന നിലയില്‍ കായംകുളത്തെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടിയാണ് ഞാന്‍ എന്നും നില കൊണ്ടിട്ടുള്ളത്.എന്റെ പാര്‍ട്ടിയിലെ അച്ചടക്കമുള്ള ഒരു പ്രവര്‍ത്തകയായി മുന്നോട്ടു പോകാനേ എനിക്ക് കഴിയുകയുള്ളൂ.

സമൂഹ മാധ്യമ വേദികളില്‍ നിന്നുംതാല്‍ക്കാലികമായി കുറച്ചു നാള്‍ വിട്ടുനില്‍ക്കുന്നു..
സമൂഹ മാധ്യമ വേദികളില്‍ ഇന്നലെകളില്‍ എനിക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കിയിരുന്ന ആയിരക്കണക്കായ സ്‌നേഹ മനസ്സുകളോട് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..ക്രിയാത്മകമായ വിമര്‍ശനങ്ങളുമായ് ആത്മാര്‍ത്ഥത കാട്ടി വരോടും എന്റെ കടപ്പാടും അറിയിക്കുന്നു.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ