'സഹോദരിയുടെ ഭർത്താവായത് കൊണ്ടല്ല, നല്ലൊരു പൊതുപ്രവർത്തകനായതു കൊണ്ട്'; ബന്ധുനിയമനത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവുമായ ബെന്നി തോമസിനെ നിയമിച്ചതാണ് വിവാദമായത്.

ബെന്നി തോമസിനെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ എന്റെ ചീഫ് ഏജന്റായി പ്രവർത്തിയാളാണ് ബെന്നി തോമസ്. ഡിസിസി പ്രസിഡന്റ് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽകൂടിയാണ് അദ്ദേഹത്തിന്റെ നിയമനം’ സണ്ണി ജോസഫ് പറഞ്ഞു.

പഞ്ചായത്ത് മെമ്പറായടക്കം പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചിട്ടുള്ളയാളാണ് ബെന്നിതോമസെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാതൃകാ പൊതുപ്രവർത്തനായ ബെന്നി തോമസിന്റെ നിയമനത്തിൽ നിയമപരമായ തടസങ്ങളില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അറസ്റ്റിലായ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യും

പാർവ്വതി പുത്തനാർ മുതൽ തേജസ്വിനി വരെ; നദികളും കായലുകളും കനാലുകളും നേരിടുന്ന അസ്തിത്വ പ്രതിസന്ധിയുടെ അന്വേഷണാത്മക റിപ്പോർട്ട്; കേരളത്തിന്റെ മരിക്കുന്ന ജലധമനികൾ

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഈ സീസണിലെ ആദ്യ റെഡ് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്; നാല് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി

'ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു, അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകും'; ഫാത്തിമ തഹിലിയക്കെതിരെ സമസ്ത നേതാവ്

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു; ഗൺമാനെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യം

'വീണ ഇടനിലക്കാരി പ്രതി പിണറായി, ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി'; ഷോൺ ജോർജ്

ദില്ലി ദുരന്തം: കത്തിയത് ഒരു കെട്ടിടമല്ല, ഇന്ത്യയുടെ വിശ്വാസ്യതയാണ്

'മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യംവെച്ച്, വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ എന്താണ് കുഴപ്പം'; എകെ ബാലൻ

മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, ഇഡി അന്വേഷണം തുടരും

വരുമാനം നല്ല നിലയില്‍ നിലച്ചു, സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം; കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി