പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കോ? മമതാ ബാനര്‍ജിയുമായി തിരക്കിട്ട ചര്‍ച്ചകള്‍

തൃണമൂല്‍ കോണ്‍ഗ്രസുമായും ബിഎസ്പി നേതാക്കളുമായും ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് പിവി അന്‍വര്‍ എല്‍ഡിഎഫ് വിട്ടത്. ഇതിന് പിന്നാലെ അന്‍വര്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു.

നിലവില്‍ ഡല്‍ഹിയില്‍ തുടരുന്ന പിവി അന്‍വര്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ തുടരുകയാണ്. മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ളവരുമായി അന്‍വര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതിനിടെ അന്‍നവര്‍ ബിഎസ്പിയില്‍ ചേരുമെന്ന സൂചനകളുമുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാക്കളുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

നേരത്തെ തമിഴ്നാട് ഡിഎംകെയുമായി അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ അന്‍വറിന് യഥാര്‍ത്ഥ ഡിഎംകെയിലേക്കുള്ള വാതില്‍ അടഞ്ഞിരുന്നു. ഇതുകൂടാതെ ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ് എന്നിവരുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തി.

വിവിധ ജില്ലകളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അന്‍വറിന്റെ കൂടിക്കാഴ്ച. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസുമായിട്ടാണ് ചേര്‍ന്നുപോകുന്നതെങ്കില്‍ അതൊരു കമ്യൂണിസ്റ്റ് വിരുദ്ധത കൂടിയാകുമെന്നും അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും അന്‍വര്‍ പ്രതികരിച്ചു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി