'ക്യാപ്റ്റന്‍ കൂള്‍', വിഡി സതീശന്‍ ഇരുത്തംവന്ന നേതാവ്; പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ സ്റ്റാര്‍ പ്രതിപക്ഷ നേതാവെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്‌

യുഡിഎ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വലിയ ഭൂരിപക്ഷത്തില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാര്‍ഥ താരം പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍ തന്നെയാണ്.

എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച ‘ക്യാപ്റ്റന്‍ കൂള്‍’ ആയിരുന്നു സതീശന്‍ എന്നും അദ്ദേഹം സേ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ സതീശന്റെ നേതൃത്വം കോണ്‍ഗ്രസിനും മതേതരത്വത്തിനും മുതല്‍ക്കൂട്ടാണെന്നും അദേഹം കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാര്‍ഥ സ്റ്റാര്‍ വി.ഡി.സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. എന്നാല്‍ പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച ‘ക്യാപ്റ്റന്‍ കൂള്‍’ ആയിരുന്നു സതീശന്‍.

തൃക്കാക്കരയിലും നമ്മള്‍ ഇത് കണ്ടതാണ്.’താന്‍ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തന്റെ മാത്രം ഉത്തരവാദിത്തം ആയിരിക്കും, എന്നാല്‍ ഭൂരിപക്ഷം ഉയര്‍ന്നാല്‍ അത് ടീം വര്‍ക്കിന്റെ ഫലമായിരിക്കും’ എന്ന് പറയാന്‍ കഴിയുന്നവരെയാണ് നമ്മള്‍ നേതാക്കള്‍ എന്ന് വിളിക്കേണ്ടത്. സതീശന്‍ ഇരുത്തംവന്ന നേതാവാണ്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ സതീശന്റെ നേതൃത്വം കോണ്‍ഗ്രസിനും മതേതരത്വത്തിനും മുതല്‍ക്കൂട്ടാണ്… അഭിനന്ദനങ്ങള്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ