‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ’; ഡി.സി.പി ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കളമശ്ശേരി പൊലീസ് സ്റ്റേഷൻ ജനസൗഹൃദമാക്കാൻ കോഫി മെഷീൻ സ്ഥാപിച്ചതിന്റെ പേരിൽ ഡിസിപി ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്ത സിവിൽ പൊലീസുദ്യോഗസ്ഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. മരണം കൊണ്ട് എല്ലാം അവസാനിക്കില്ലെന്നും ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ലെന്നുമാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സിപിഒ പിഎസ് രഘു പോസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.

‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ… ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ല. നല്ല ചങ്കൂറ്റമുള്ളവരാണ്’, എന്നാണ് രഘു ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

പിഎസ് രഘുവിനെ തിങ്കളാഴ്ചയാണ് സസ്പെന്‍ഡ് ചെയ്തത്. പരാതിയുമായി സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി രഘുവിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്.  മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഇതിന്റെ  ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനുമാണ് നടപടിയെന്നാണ് ഉത്തരവിലുള്ളത്. സംഭവം വിവാദമായിരുന്നു.

അതേസമയം മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫി മെഷീൻറെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനുമാണ് നടപടിയെന്നാണ് ഡിസിപി പറയുന്നത്. പൊലീസുകാർ മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുതെന്ന് നേരത്തെ ഡിജിപി സർക്കുലർ നൽകിയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കായി പൊലീസിനു വേണ്ടിയെന്ന പേരിൽ ഇയാൾ പണപ്പിരിവ് നടത്തിയെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്.

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ വിവാദത്തിലകപ്പെടുന്നത് ഇത് ആദ്യമായല്ല. പാറാവു നിന്ന പൊലീസുദ്യോഗസ്ഥ മഫ്തിയിലെത്തിയ ഐശ്വര്യയെ തടഞ്ഞതില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഇവര്‍ നടപടി സ്വീകരിച്ചിരുന്നു.

Latest Stories

രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ കാണാതായത് നാലു പേരെ, കേസെടുത്ത് പൊലീസ്; അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച 80 പേരെ തിരിച്ചറിഞ്ഞു

ചക്കരയുടെ ജീവന്‍ പോയത് അശ്രദ്ധ കൊണ്ട്, മകളാണ് പൊലീസില്‍ പരാതി നല്‍കിയത്, ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: നാദിര്‍ഷ

വീണ്ടും അപകടം, 'കാന്താര' സെറ്റില്‍ ബോട്ട് മുങ്ങി; ഋഷഭ് ഷെട്ടിയും 30 പേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിശക്തമായ മഴ; 11 ജില്ലകളിലും രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് താക്കീത്; 24 വര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി സൈപ്രസില്‍; മോദിക്കൊപ്പം നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും

അമേരിക്കയെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി ഉണ്ടാകും; സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും ഉപയോഗിക്കും; ഇറാന് താക്കീതുമായി ട്രംപ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം; അതിനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി

യുഎസിലേക്ക് ഇനി എളുപ്പത്തില്‍ പറക്കാനാവില്ല; 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ്

ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം