കാട്ടാക്കടയിൽ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രിയരഞ്ജൻ കുറ്റക്കാരൻ; സിസിടിവി നിർണായക തെളിവ്, ശിക്ഷാ വിധി ഇന്ന് ഉച്ചയ്ക്ക്

തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി ഇന്ന് ഉച്ചയ്ക്ക് പറയും. കാട്ടാക്കട പൂവച്ചൽ സ്വദേശിയായ അരുൺ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറി(15)നെ 2023 ഓഗസ്റ്റ് 30നാണ് പ്രതി തിരുവനന്തപുരം പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്.

പുളിങ്കോട് ക്ഷേത്രത്തിലെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് കൊലപ്പെടുത്തിയെന്നാണ് കേസ്. സൈക്കിളോടിക്കുകയായിരുന്ന ആദിശേഖറിനെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ആദ്യം വാഹനാപകടമെന്നായിരുന്നു കരുതിയത്. എന്നാൽ മനപൂർവം വാഹനമിടിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു. കുട്ടിയുമായി മുൻപ് പ്രിയരഞ്ജന് തർക്കമുണ്ടായിരുന്നതായി രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ആദിശേഖറിന്റേത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

Latest Stories

വി ശിവന്‍കുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടി; മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തതെന്ന് എംവി ഗോവിന്ദന്‍

'ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല'; ഇംഗ്ലീഷിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന അപലപനീയമെന്ന് മന്ത്രി വി ശിവൻകുട്ടി

കാലുയർത്തി ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കേണ്ട സീൻ മമ്മൂക്ക ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു, ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല : ശ്വേത മേനോൻ

'നില്‍ക്കക്കള്ളിയില്ലാതെ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചു'; ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെടുത്തലുമായി പാക് ഉപപ്രധാനമന്ത്രി; ആക്രമണം അവസാനിപ്പിക്കാന്‍ യുഎസിന്റേയും സൗദിയുടേയും കാലുപിടിച്ചു

'രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ

പൂര്‍വാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം; ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസിലാകുമെന്ന് ബിനോയ് വിശ്വം

'എൽഡിഎഫ് മികച്ച വിജയം നേടും, മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്'; എം സ്വരാജ്

ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞുകൊണ്ടിരിക്കും, അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും; വിജയ് സൂപ്പർ കൂൾ മനുഷ്യൻ എന്ന് മമിത

'നിലമ്പൂരിലേക്ക് തന്നെ ക്ഷണിച്ചില്ല'; പാർട്ടിയെ വെട്ടിലാക്കിയുള്ള ശശി തരൂരിന്റെ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി

തകർപ്പൻ ഫ്രീകിക്ക് ​ഗോളുമായി മെസി, ക്ലബ് ലോകകപ്പിൽ എഫ്സി പോർട്ടോയ്ക്കെതിരെ ഇന്റർ മയാമിക്ക് ജയം, ചരിത്രമെഴുതി സൂപ്പർതാരം