പുലിമുരുകനും ഷാജിപാപ്പനും മെസ്സിയും ഇനി വേണ്ട; സ്വകാര്യ ബസുകള്‍ക്ക് നിറ നിയന്ത്രണം

സ്വകാര്യ ബസുകളിലെ ബോഡികളില്‍ വിലസിയിരുന്ന പുലിമുരുകനും ഷാജിപാപ്പനും മെസ്സിയുമടങ്ങുന്ന വമ്പന്‍ താര നിര ഇനിയില്ല. സ്വകാര്യ ബസുകളുടെ നിറം ഏകീകരിക്കാന്‍ സംസ്ഥാന ഗതാഗത അതോറിറ്റി തീരുമാനിച്ചു. ഇതോടെ, ബസുകളില്‍ സൗകര്യത്തിനനുസരിച്ചുള്ള നിറങ്ങളോ ഇഷ്ട ചിത്രങ്ങളോ പതിപ്പിച്ച് സര്‍വീസ് നടത്താനാകില്ല.

ഫെബ്രുവരി ഒന്നുമുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്‌ക്കെത്തുന്ന ബസുകള്‍ക്കും പുതിയ നിറം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതോടെ, സിറ്റി സര്‍വീസ് ബസുകള്‍ക്ക് പച്ചയും ഓര്‍ഡിനറി ബസുകള്‍ക്ക് നീലയും ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി ബസുകള്‍ക്ക് മെറൂണ്‍ നിറവുമാണ് ഇനിയുണ്ടാവുക. വെള്ളനിറത്തിലുള്ള മൂന്ന് വരകള്‍ എല്ലാ ബസിലും ബോഡിയുടെ അടിവശത്ത് ഉണ്ടാകും.

നിര്‍ദേശം നല്‍കിയിരിക്കുന്ന നിറങ്ങള്‍ക്കു പുറമെ ചിത്രങ്ങളോ സ്റ്റിക്കറുകളോ അനുവദിക്കുന്നതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ബസുകളുടെ നിറം മാറ്റം പൂര്‍ണാമാകും.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു