സര്‍ക്കാര്‍ സഹായത്തോടെ കുടുംബശ്രീ യൂണിറ്റുകള്‍ നടത്തുന്ന ജനകീയ ഹോട്ടലിലെ ഊണിന് വിലയുയര്‍ത്തി. 20 രൂപയ്ക്ക് നല്‍കിയിരുന്ന ഊണിന് ഇനിമുതല്‍ 30 രൂപയാണ് നല്‍കണം. പുതിയ വില അനുസരിച്ച് പാഴ്‌സല്‍ ഊണിന് 35 രൂപ നല്‍കണം. ഒന്നാം വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു ഒന്നാം പിണറായി സര്‍ക്കാരാണ് 20 രൂപ നല്‍കി ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകരാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്. സാധാരണ ഗതിയില്‍ ഓരോ ജനകീയ ഹോട്ടലിനും വില്‍പനക്ക് അനുസരിച്ച് നാല് മുതല്‍ 10 വരെ ജീവനക്കാരാണുള്ളത്.
പച്ചക്കറിക്ക് അടക്കം വന്‍ വില ഉയര്‍ന്നതോടെ ജനകീയ ഹോട്ടലുകള്‍ വന്‍ പ്രതിസന്ധിയാണ് നേരിട്ടത്. ഇതിന് വില വര്‍ദ്ധനവിലൂടെ ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.