ആർഎസ്എസ് ഫാസിസ്റ്റ് സംഘടന: പ്രകാശ് കാരാട്ട്

ആർഎസ്എസിനെ ഫാസിസ്റ്റ് സംഘടനയെന്ന് വിശേഷിപ്പിച്ചും നവഫാസിസം എന്താണെന്ന് വിശദീകരിച്ചും സിപിഐഎം പിബി കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. സിപിഐഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.

ബിജെപിക്ക് പിന്നിൽ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്നത് ആർഎസ്എസാണെന്ന് കാരാട്ട് ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. നവഫാസിസം എന്ന സിപിഐഎം കരട് രാഷ്ട്രീയ പ്രമേയത്തിലെ നിലപാടിലും പ്രകാശ് കാരാട്ട് വ്യക്തത വരുത്തി. അമേരിക്കയിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലും വളരുന്ന നവഫാസിസത്തെ ചൂണ്ടിക്കാണിച്ചായിരുന്നു കാരാട്ടിന്റെ വിശദീകരണം. ക്ലാസിക്കൻ ഫാസിസത്തിൽ നിന്ന് നവഫാസിസം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് കാരാട്ട് വ്യക്തമാക്കി. ഫാസിസത്തിന്റെ ചില പ്രവണതകൾ നവീകരിക്കപ്പെട്ടു. നവ ഉദാരവത്കരണമാണ് ഇതിന് അടിസ്ഥാനം.

ഒരു അപരനെ ശത്രുവായി പ്രഖ്യാപിക്കുന്നത് നവഫാസിസത്തിന്റെ ലക്ഷണമാണ്. സാമ്രാജ്യത്തിന്റെയും ഫിനാൻസ് മൂലധനത്തിന്റെയും മറ്റ് ഘടകങ്ങളുമായി ചേർന്ന് ഫാസിസം പ്രവർത്തിക്കാൻ തുടങ്ങി. ഈ നിലയിലാണ് ഇന്ത്യയിലെ ഹിന്ദുത്വ ആശയം പ്രവർത്തിക്കുന്നതെന്ന് പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തിലെ കോൺഗ്രസ് നടത്തുന്ന കുറ്റപ്പെടുത്തലിനെയും പ്രകാശ് കാരാട്ട് വിമർശിച്ചു. സീതാറാം യെച്ചൂരിക്ക് ഫാസിസത്തെ സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നു, ഇപ്പോഴില്ല എന്ന വിമർശനത്തോടായിരുന്നു കാരാട്ടിന്റെ പ്രതികരണം. സിപിഐഎമ്മിന്റെ രേഖകകൾ വായിച്ച് നോക്കാതെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണമെന്നും കാരാട്ട് ചൂണ്ടിക്കാണിച്ചു.

സീതാറാം യെച്ചൂരി അഖിലേന്ത്യാ സെക്രട്ടറിയായിരിക്കെ 2018ലെ ഹൈദരാബാദ് കോൺഗ്രസ്, ശക്തിപ്പെട്ടു വരുന്ന ഫാസിസ്റ്റ് പ്രവണതകളെക്കുറിച്ച് പറഞ്ഞിരുന്നത് കാരാട്ട് ചൂണ്ടിക്കാണിച്ചു. എട്ടുവർഷത്തിന് ശേഷവും ശക്തിപ്പെടുന്നു എന്നല്ല ലോകം മുഴുവൻ വ്യാപകമാകുന്ന നവ ഫാസിസ്റ്റിക് പ്രവണതകളിലേയ്ക്ക് അത് മാറി എന്നാണ് പറയേണ്ടതെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു.

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുത്തതിന് ശേഷം ഉണ്ടായ നീക്കങ്ങളെ സംബന്ധിച്ച സിപിഐഎമ്മിന്റെ സാർവ്വദേശീയ വീക്ഷണവും പ്രകാശ് കാരാട്ട് പങ്കുവെച്ചു. അമേരിക്കയുടെ മേൽക്കോയ്മ ലോകത്തെ അടിച്ചേൽപ്പിക്കുന്ന നീക്കങ്ങൾക്കാണ് ട്രംപ് ചൂക്കാൻ പിടിക്കുന്നത്. ലോകത്തിന്റെ വിവിധി മേഖലകളിൽ ട്രംപ് നടത്തുന്ന ഇടപെടലുകളുടെ തീവ്ര വലതുപക്ഷ സാമ്രാജ്യത്വ സ്വഭാവത്തിന്റെ അപകടത്തെപ്പറ്റിയും പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു. ലോകത്തെ എല്ലാ സാമൂഹിക വൈരുദ്ധ്യങ്ങളെയും ട്രാപിന്റെ നിലപാടുകൾ മൂർച്ഛിപ്പിക്കുന്നുണ്ട്. ലോകത്തെ സാമ്രാജത്വ ശക്തികൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുകയായിരുന്നു.

ബൈഡന്റെ കാലത്തെ സാമ്രാജ്യത്വ ശക്തികൾക്കിടയിലെ ഐക്യമുന്നണി എന്നത് ട്രംപിന്റെ കാലത്ത് സാമ്രാജ്യത്വ രാജ്യങ്ങൾക്കിടയിലെ വൈരുദ്ധ്യങ്ങളെ വർദ്ധിപ്പിക്കുന്നതായിട്ടുണ്ട്. യൂറോപ്പും അമേരിക്കയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ലോകത്തെ സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള വൈരുദ്ധ്യത്തിന് വഴിവെയ്ക്കുവെന്നതായും കാരാട്ട് ചൂണ്ടിക്കാണിച്ചു. ആറ് മാസത്തെ ഭരണം കൊണ്ട് തൊഴിലാളികളെയും ജീവനക്കാരെയും ട്രേഡ് യൂണിയനുകളെയും കടന്നാക്രമിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായ മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ഛിക്കുമെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു.

Latest Stories

RCB VS PBKS: നിനക്ക് തന്ന വാക്ക് ഞാൻ പാലിക്കാൻ ശേഷിക്കുന്നത് ഒരേ ഒരു വിജയം; മത്സരശേഷം വൈറലായി വിരാട് കോഹ്ലി അനുഷ്ക ശർമ്മ സംഭാഷണം

RCB VS PBKS: നിനക്കൊക്കെ ജയിക്കണമെങ്കിൽ ആദ്യം സാൾട്ടിനെ പുറത്താക്കണം, എന്നിട്ടല്ലേ ബാക്കി; ഫൈനലിലേക്ക് രാജകീയ പ്രവേശനം നേടി ആർസിബി

RCB VS PBKS: നിന്നെയൊക്കെ തീർക്കാൻ ഞങ്ങളുടെ ബോളർമാർ തന്നെ ധാരാളം; പഞ്ചാബിനെതിരെ ആർസിബി ബോളർമാരുടെ സംഹാരതാണ്ഡവം

RCB VS PBKS: പൂട്ടുമെന്ന് പറഞ്ഞാല്‍ കോഹ്‌ലി പൂട്ടിയിരിക്കും, പഞ്ചാബ് ബാറ്റര്‍ക്ക് സൂപ്പര്‍താരം ഒരുക്കിയ കെണി, പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ച, വീഡിയോ

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി